---
title: "അഭയം ട്രസ്റ്റ് ഓണക്കോടി വിതരണം ചെയ്തു"
english_title: "onakkodi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66172/onakkodi"
published_at: "2022-09-04T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314473d340e8_abhayam.jpg"
keywords: []
---

# അഭയം ട്രസ്റ്റ് ഓണക്കോടി വിതരണം ചെയ്തു

> **Lead Summary:** കണ്ണൂർ: അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓണത്തോടനുബന്ധിച്ച് നിർദ്ധനരായവർക്ക് ഓണക്കോടി വിതരണം ചെയ്തു. കണ്ണൂർ സർവ്വകലാശാല പാലയാട് കാമ്പസ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയും അസോ. പ്രൊഫസറുമായ ഡോ: വി. ഷഹർബാൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കണ്ണൂർ: അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓണത്തോടനുബന്ധിച്ച് നിർദ്ധനരായവർക്ക് ഓണക്കോടി വിതരണം ചെയ്തു. കണ്ണൂർ സർവ്വകലാശാല പാലയാട് കാമ്പസ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയും അസോ. പ്രൊഫസറുമായ ഡോ: വി. ഷഹർബാൻ ഉദ്ഘാടനം നിർവഹിച്ചു.

എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയികളായ ട്രസ്റ്റ് മെമ്പർമാരുടെ മക്കളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ ഷീബ ചിമ്മിണിയൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡൻറ് സിജി ഉലഹന്നാൻ മുഖ്യാതിഥിയായി.

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത, ട്രസ്റ്റ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഷാജി ചന്ദ്രോത്ത്, ഭാരവാഹികളായ ഡോ: പ്രമീള ജയറാം, ഷീജ നരിക്കുട്ടി, ബിന്ദു സജിത് കുമാർ ,രാജേഷ് കോമത്ത്, പി.പി. സജിത്ത്, പി.പി.രേഷ്മ, ടി.വിജയലക്ഷ്മി, അഡ്വ.ഷാജി കടയപ്രത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66172/onakkodi)