---
title: "കഞ്ചാവുമായി രണ്ടുപേര്‍ തളിപ്പറമ്പ് റേഞ്ച് എക്സൈസിന്റെ പിടിയില്‍"
english_title: "kanjav_case_arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66168/kanjav_case_arrest"
published_at: "2022-09-04T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631444e422981_arrest.jpg"
keywords: []
---

# കഞ്ചാവുമായി രണ്ടുപേര്‍ തളിപ്പറമ്പ് റേഞ്ച് എക്സൈസിന്റെ പിടിയില്‍

> **Lead Summary:** തളിപ്പറമ്പ്: കഞ്ചാവ് സഹിതം രണ്ടുപേര്‍ തളിപ്പറമ്പ് റേഞ്ച് എക്സൈസിന്റെ പിടിയിലായി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടന്ന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

## Article Content

തളിപ്പറമ്പ്: കഞ്ചാവ് സഹിതം രണ്ടുപേര്‍ തളിപ്പറമ്പ് റേഞ്ച് എക്സൈസിന്റെ പിടിയിലായി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടന്ന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

പരിയാരം കുണ്ടപാറയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 15 ഗ്രാം ഉണക്ക കഞ്ചാവ് കടത്തുകയായിരുന്ന കുണ്ടപ്പാറയിലെ മുള്ളന്‍കുഴിയില്‍ വീട്ടില്‍ ഷാജി വര്‍ഗീസിന്റെ മകന്‍ സജീഷ്മാത്യു(24)നെ പിടികൂടിയത് ഇയാളുടെ കെ.എല്‍.59 വൈ 3926 നമ്പര്‍ യമഗ ബൈക്കും പിടിച്ചെടുത്തു.

പ്രിവന്റീവ് ഓഫിസര്‍ എ.അസീസ്, പ്രിവന്റ്റീവ് ഓഫിസര്‍ ഗ്രേഡ് പി.പി.മനോഹരന്‍,സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.പി.രജിരാഗ്, എസ്.എ.പി.ഇബ്രാഹിം ഖലീല്‍, ഉല്ലാസ് ജോസ്, എക്സൈസ് ഡ്രൈവര്‍ വി.സി.അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

കുണ്ടപ്പാറയിലെ വാണിശേരിയില്‍ വീട്ടില്‍ സേവ്യറിന്റെ മകന്‍ സഞ്ജുമാത്യു(20)നെ പ്രിവന്റീവ് ഓഫീസര്‍ എ.അസീസിന്റെ നേതൃത്വത്തിലും കഞ്ചാവ് കടത്തിയതിന് പിടികൂടി. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66168/kanjav_case_arrest)