---
title: "വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു"
english_title: "Suiside attempt kollam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66128/suiside-attempt-kollam"
published_at: "2022-09-03T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313801cb6a17_Delhi_man_beats_son_1112022.jpg"
keywords: []
---

# വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു

> **Lead Summary:** **കൊല്ലം: **ഏരൂരില്‍ വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. വീട്ടമ്മയും മകളും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടിയത്.

## Article Content

**കൊല്ലം: **ഏരൂരില്‍ വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. വീട്ടമ്മയും മകളും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടിയത്.

വീഴ്ച്ചയുടെ ആഘാതത്തില്‍ അഖില്‍ കിണറിന്റെ താഴ്ഭാഗത്തേക്കു പോയി. സുജാതയും മകളും കിണറിലുണ്ടായിരുന്ന ഒരു പൈപ്പില്‍ പിടിച്ചു കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്.

കുടുംബവഴക്കാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടേയും മകള്‍ ആര്യയുടെയും മൊഴി കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നു ഏരൂര്‍ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66128/suiside-attempt-kollam)