---
title: "കേരളം ഭരിക്കുന്നത് തൊഴിലാളി വിരുദ്ധ സര്‍ക്കാര്‍ : അസംഘടിത തൊഴിലാളി കോൺഗ്രസ്‌"
english_title: "uwec "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66104/uwec"
published_at: "2022-09-03T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313622859cb5_vac.jpg"
keywords: []
---

# കേരളം ഭരിക്കുന്നത് തൊഴിലാളി വിരുദ്ധ സര്‍ക്കാര്‍ : അസംഘടിത തൊഴിലാളി കോൺഗ്രസ്‌

> **Lead Summary:** **തളിപ്പറമ്പ്: **അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുക, സംസ്ഥാന സര്‍ക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുക്കൊണ്ട് അണ്‍ ഓര്‍ഗനൈസിഡ് വര്‍ക്കേഴ്സ് & എംപ്ലോയിസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി തളിപ്പറമ്പ് ആര്‍ഡിഒ ഓഫിസിനു മുന്നില്‍ പ്രതിഷേധ പാചക സമരം നടത്തി. കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് നൗഷാദ് ബ്ലാത്തുര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.സി.ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍ക്കാര്‍ തൊഴിലാളികളെയും കര്‍ഷകരെയും സാധാരണക്കാരെയും കൊളളയടിക്കുകയാണെന്നും, നിത്യോപയോഗ സാധനങ്ങള്‍ക്ക് കമ്പോളങ്ങളില്‍ തോന്നിയ വിലയാണെന്നും, അനുദിനം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും അണ്‍ഓര്‍ഗനൈസിഡ് വര്‍ക്കേഴ്സ് & എംപ്ലോയിസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ , മൈനോററ്റി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്‍.ആര്‍.മായന്‍, സി.സി.ശ്രീധരന്‍, സണ്ണി പോത്തനാംതടത്തില്‍, സി.വി.സോമനാഥന്‍, വി.വി.സി.ബാലന്‍, അനസ് നമ്പ്രം, പി.പി.സുഖദേവന്‍, എം.എന്‍.പൂമംഗലം, വി.വി.വേണുഗോപാല്‍, യുഡബ്യൂഇസി കണ്ണൂര്‍ ജില്ലാ ഭാരവാഹികളായ ജി.ബാബു, റോമി.പി.ദേവസ്യ, മാവില പത്മനാഭന്‍, ഫിലിപ്പ്കുട്ടി ചെങ്ങളായി, സി.പി.പ്രസന്ന, എന്‍.വി.നാരായണന്‍, കെ.എ.സണ്ണി, തുടങ്ങിയവര്‍ തുടങ്ങിയവർ പ്രസംഗിച്ചു

## Article Content

**തളിപ്പറമ്പ്: **അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുക, സംസ്ഥാന സര്‍ക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുക്കൊണ്ട് അണ്‍ ഓര്‍ഗനൈസിഡ് വര്‍ക്കേഴ്സ് & എംപ്ലോയിസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി തളിപ്പറമ്പ് ആര്‍ഡിഒ ഓഫിസിനു മുന്നില്‍ പ്രതിഷേധ പാചക സമരം നടത്തി. കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് നൗഷാദ് ബ്ലാത്തുര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.സി.ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍ക്കാര്‍ തൊഴിലാളികളെയും കര്‍ഷകരെയും സാധാരണക്കാരെയും കൊളളയടിക്കുകയാണെന്നും, നിത്യോപയോഗ സാധനങ്ങള്‍ക്ക് കമ്പോളങ്ങളില്‍ തോന്നിയ വിലയാണെന്നും, അനുദിനം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും അണ്‍ഓര്‍ഗനൈസിഡ് വര്‍ക്കേഴ്സ് & എംപ്ലോയിസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ , മൈനോററ്റി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്‍.ആര്‍.മായന്‍, സി.സി.ശ്രീധരന്‍, സണ്ണി പോത്തനാംതടത്തില്‍, സി.വി.സോമനാഥന്‍, വി.വി.സി.ബാലന്‍, അനസ് നമ്പ്രം, പി.പി.സുഖദേവന്‍, എം.എന്‍.പൂമംഗലം, വി.വി.വേണുഗോപാല്‍, യുഡബ്യൂഇസി കണ്ണൂര്‍ ജില്ലാ ഭാരവാഹികളായ ജി.ബാബു, റോമി.പി.ദേവസ്യ, മാവില പത്മനാഭന്‍, ഫിലിപ്പ്കുട്ടി ചെങ്ങളായി, സി.പി.പ്രസന്ന, എന്‍.വി.നാരായണന്‍, കെ.എ.സണ്ണി, തുടങ്ങിയവര്‍ തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66104/uwec)