---
title: "പരിയാരത്ത് വയോധികയെ തലയ്ക്കടിച്ചു വീഴ്ത്തി: പതിനഞ്ചുകാരനെതിരെ വധശ്രമക്കേസ്, അറസ്റ്റ് ചെയ്തു"
english_title: "case of attempted murder against a 15-year-old"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66086/case-of-attempted-murder-against-a-15-year-old"
published_at: "2022-09-03T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63133ff81609f_DSC_7464_(1).JPG"
keywords: []
---

# പരിയാരത്ത് വയോധികയെ തലയ്ക്കടിച്ചു വീഴ്ത്തി: പതിനഞ്ചുകാരനെതിരെ വധശ്രമക്കേസ്, അറസ്റ്റ് ചെയ്തു

> **Lead Summary:** വയോധികയെ തലയ്ക്കടിച്ചു വീഴ്ത്തിയ 15 കാരൻ അറസ്റ്റിൽ. പാണപ്പുഴ പറവൂരിലെ കുണ്ടയാട്ടെ നെല്ലിക്കാതകിടിയിൽ പൊന്നമ്മയെ തലക്കടിച്ചു വീഴ്ത്തിയ പ്രദേശവാസിയായ 15 കാരനാണ് പിടിയിലായത്. വയോധികയെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം പൊന്നമ്മ ഉൾപ്പെടെ അവരുടെ വീട്ടിലെ മൂന്ന് പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം പെൻഷൻ ഇവർക്ക് ലഭിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ് അത് തട്ടിയെടുക്കാൻ വേണ്ടിയാണ് 15കാരൻ വീട്ടിലെത്തിയത്. വീട്ടിൽ ആരും ഉണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് എത്തിയത്. എന്നാൽ പൊന്നമ്മ വീട്ടിലുണ്ടായിരുന്നു. പണം എടുക്കുന്നത് തടഞ്ഞതോടെ ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് പതിനഞ്ചുകാരനെ പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

## Article Content

വയോധികയെ തലയ്ക്കടിച്ചു വീഴ്ത്തിയ 15 കാരൻ അറസ്റ്റിൽ. പാണപ്പുഴ പറവൂരിലെ കുണ്ടയാട്ടെ നെല്ലിക്കാതകിടിയിൽ പൊന്നമ്മയെ തലക്കടിച്ചു വീഴ്ത്തിയ പ്രദേശവാസിയായ 15 കാരനാണ് പിടിയിലായത്. വയോധികയെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം പൊന്നമ്മ ഉൾപ്പെടെ അവരുടെ വീട്ടിലെ മൂന്ന് പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം പെൻഷൻ ഇവർക്ക് ലഭിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ് അത് തട്ടിയെടുക്കാൻ വേണ്ടിയാണ് 15കാരൻ വീട്ടിലെത്തിയത്. വീട്ടിൽ ആരും ഉണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് എത്തിയത്. എന്നാൽ പൊന്നമ്മ വീട്ടിലുണ്ടായിരുന്നു. പണം എടുക്കുന്നത് തടഞ്ഞതോടെ ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് പതിനഞ്ചുകാരനെ പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66086/case-of-attempted-murder-against-a-15-year-old)