---
title: "ഇരിട്ടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി"
english_title: "suicide attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66078/suicide-attempt"
published_at: "2022-09-03T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63133a073aaa7_vac.jpg"
keywords: []
---

# ഇരിട്ടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ഇരിട്ടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. നിലവിൽ ഇവർ നാല് പേരും കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പുന്നാട് സ്വദേശി രാജേഷ്, അബിത, രണ്ട് മക്കള്‍ എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടി സ്ഥാപനം നടത്തുന്നയാളാണ് രാജേഷ്. കുടുംബത്തിലെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമം ആണെന്ന് പൊലീസ് പറഞ്ഞു. അതേസമയം നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

## Article Content

ഇരിട്ടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. നിലവിൽ ഇവർ നാല് പേരും കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പുന്നാട് സ്വദേശി രാജേഷ്, അബിത, രണ്ട് മക്കള്‍ എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടി സ്ഥാപനം നടത്തുന്നയാളാണ് രാജേഷ്. കുടുംബത്തിലെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമം ആണെന്ന് പൊലീസ് പറഞ്ഞു. അതേസമയം നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ.. 1056

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66078/suicide-attempt)