---
title: "സബ്ബ് ആർ.ടി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തു"
english_title: "vigilance raid in vellarikkund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65975/vigilance-raid-in-vellarikkund"
published_at: "2022-09-03T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312d3786fd49_vac.jpg"
keywords: []
---

# സബ്ബ് ആർ.ടി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തു

> **Lead Summary:** **വെള്ളരിക്കുണ്ട്:** വെള്ളരിക്കുണ്ട് സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 30830 രൂപ പിടിച്ചെടുത്തു. വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്. പരിശോധന നടത്തിയ വിജിലൻസ് സംഘത്തിൽ എഎസ്ഐ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.രാജീവ്, എം സതീശൻ, കെ.വി പ്രദീപൻ, ടി. കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം കേരളത്തിലെ മുഴുവൻ ആർടി ഓഫീസുകളിലും വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് വെള്ളരിക്കുണ്ടിലും പരിശോധന നടത്തിയതെന്ന് വിജിലൻസ് ഡിവൈഎസ്പി കെ.വി വേണുഗോപാൽ പറഞ്ഞു. പരിശോധന സമയത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സാന്നിധ്യവും ആർടി ഓഫീസിൽ ഉണ്ടായിരുന്നു.

## Article Content

**വെള്ളരിക്കുണ്ട്:** വെള്ളരിക്കുണ്ട് സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 30830 രൂപ പിടിച്ചെടുത്തു. വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്. പരിശോധന നടത്തിയ വിജിലൻസ് സംഘത്തിൽ എഎസ്ഐ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.രാജീവ്, എം സതീശൻ, കെ.വി പ്രദീപൻ, ടി. കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം കേരളത്തിലെ മുഴുവൻ ആർടി ഓഫീസുകളിലും വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് വെള്ളരിക്കുണ്ടിലും പരിശോധന നടത്തിയതെന്ന് വിജിലൻസ് ഡിവൈഎസ്പി കെ.വി വേണുഗോപാൽ പറഞ്ഞു. പരിശോധന സമയത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സാന്നിധ്യവും ആർടി ഓഫീസിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65975/vigilance-raid-in-vellarikkund)