---
title: "യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ"
english_title: "Middle-aged man arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65817/middle-aged-man-arrested"
published_at: "2022-09-02T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311b513a91df_vac.jpg"
keywords: []
---

# യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** **പഴയങ്ങാടി: **ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി ലൈംഗീകാഭ്യർത്ഥന നടത്തുകയും കയ്യിൽ കടന്നുപിടിച്ച് മാനഭംഗത്തിന് ശ്രമിക്കുകയും ചെയ്ത മധ്യവയസ്കൻ അറസ്റ്റിൽ.മാട്ടൂൽ ചർച്ച് റോഡിലെ സി.ജെ.സ്റ്റാൻലി യെയാണ് പഴയങ്ങാടി എസ്.ഐ.വത്സനും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞബുധനാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം.യുവതിയുടെ പരാതിയിൽ കേസെടുത്ത പഴയങ്ങാടി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

## Article Content

**പഴയങ്ങാടി: **ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി ലൈംഗീകാഭ്യർത്ഥന നടത്തുകയും കയ്യിൽ കടന്നുപിടിച്ച് മാനഭംഗത്തിന് ശ്രമിക്കുകയും ചെയ്ത മധ്യവയസ്കൻ അറസ്റ്റിൽ.മാട്ടൂൽ ചർച്ച് റോഡിലെ സി.ജെ.സ്റ്റാൻലി യെയാണ് പഴയങ്ങാടി എസ്.ഐ.വത്സനും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞബുധനാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം.യുവതിയുടെ പരാതിയിൽ കേസെടുത്ത പഴയങ്ങാടി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65817/middle-aged-man-arrested)