---
title: "ഓണാഘോഷത്തിന്റെ മറവിലുള്ള ആഭാസം, തളിപ്പറമ്പ് പോലീസ് ആഡംബരവാഹനങ്ങൾ പിടികൂടി"
english_title: "Lexurious vehicles"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65709/lexurious-vehicles"
published_at: "2022-09-01T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310de1c1ef24_Police-Jeep.jpg"
keywords: []
---

# ഓണാഘോഷത്തിന്റെ മറവിലുള്ള ആഭാസം, തളിപ്പറമ്പ് പോലീസ് ആഡംബരവാഹനങ്ങൾ പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്: **ഓണാഘോഷത്തിൻ്റെ മറവിലുള്ള ആഭാസങ്ങൾ തടയാൻ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് പൊലിസ് 5 വാഹനങ്ങൾ പിടിച്ചെടുത്തു. ചില വിദ്യാഭ്യാസ സ്ഥപന മേധാവികളിൽ നിന്നുൾപ്പെടെ പൊലിസിന് ലഭിച്ച വിവരത്തെ തുടർന്ന് തളിപ്പറമ്പ് പൊലിസ് പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും തളിപ്പറമ്പ് നഗരത്തിലുമാണ് പരിശോധന നടന്നത്. രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളുമുൾപ്പെടെ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ വിദ്യാർഥികൾ ചുറ്റിക്കറങ്ങുന്നതായും കണ്ടെത്തി പിടികൂടിയത്. പിടികൂടിയ മിനി കൂപ്പർ, ബെൻസ്, മോറിസ് മൈനർ, എന്നീ ആഡംബര കാറുകളും രൂപമാറ്റം വരുത്തിയതുൾപ്പെടെ 2 ജീപ്പുകളും തളിപ്പറമ്പ് ആർ.ടി.ഒ അധികാരികൾ പരിശോധിച്ച ശേഷം പിഴയീടാക്കും. സ്ഥാപന മേധാവികളുമായി ആലോചിച്ച് ആഭാസം തടയുന്നതിനുള്ള നടപടി തുടരുമെന്നും വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേഷ് പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **ഓണാഘോഷത്തിൻ്റെ മറവിലുള്ള ആഭാസങ്ങൾ തടയാൻ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് പൊലിസ് 5 വാഹനങ്ങൾ പിടിച്ചെടുത്തു. ചില വിദ്യാഭ്യാസ സ്ഥപന മേധാവികളിൽ നിന്നുൾപ്പെടെ പൊലിസിന് ലഭിച്ച വിവരത്തെ തുടർന്ന് തളിപ്പറമ്പ് പൊലിസ് പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും തളിപ്പറമ്പ് നഗരത്തിലുമാണ് പരിശോധന നടന്നത്. രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളുമുൾപ്പെടെ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ വിദ്യാർഥികൾ ചുറ്റിക്കറങ്ങുന്നതായും കണ്ടെത്തി പിടികൂടിയത്. പിടികൂടിയ മിനി കൂപ്പർ, ബെൻസ്, മോറിസ് മൈനർ, എന്നീ ആഡംബര കാറുകളും രൂപമാറ്റം വരുത്തിയതുൾപ്പെടെ 2 ജീപ്പുകളും തളിപ്പറമ്പ് ആർ.ടി.ഒ അധികാരികൾ പരിശോധിച്ച ശേഷം പിഴയീടാക്കും. സ്ഥാപന മേധാവികളുമായി ആലോചിച്ച് ആഭാസം തടയുന്നതിനുള്ള നടപടി തുടരുമെന്നും വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65709/lexurious-vehicles)