---
title: "ജ്വല്ലറി പൂട്ടാൻ മറന്ന ഉടമയെ പാതിരാത്രിയിൽ വിളിച്ചുവരുത്തി പൊലീസ്"
english_title: "owner forgot to lock the jewelry store"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65693/owner-forgot-to-lock-the-jewelry-store"
published_at: "2022-09-01T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310caa9bc7bf_download.jpg"
keywords: []
---

# ജ്വല്ലറി പൂട്ടാൻ മറന്ന ഉടമയെ പാതിരാത്രിയിൽ വിളിച്ചുവരുത്തി പൊലീസ്

> **Lead Summary:** **പയ്യന്നൂര്‍: **വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽജ്വല്ലറി പൂട്ടാൻ മറന്ന ഉടമയെ പാതിരാത്രിയിൽ വിളിച്ച് വരുത്തി ജ്വല്ലറി പൂട്ടിച്ച് പട്രോളിംഗ് നടത്തുകയായിരുന്ന പയ്യന്നൂർ പോലീസ് മാതൃകയായി. .തായിനേരി സ്വദേശി ഷെഫീഖിന്റെ ഉടമസ്ഥതയിൽ പയ്യന്നൂര്‍ സെന്റമേരീസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സില്‍ഗോ സില്‍വര്‍ ഗോള്‍ഡ് സ്ഥാപനമാണ് മഴ കാരണം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ പൂട്ടാൻ മറന്നു പോയത്. ഇന്നുപുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. സമീപ നാളുകളായി മോഷ്ടാക്കൾ പതിയിരുന്ന് വിലസുന്ന പയ്യന്നൂരിൽ ജ്വല്ലറി പൂട്ടാതെ പോയത് പോലീസിനെ വിഷമവൃത്തത്തിലാക്കി. ഉടമ ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇടുകയും മഴകുറയാനായി കാത്തുനില്‍ക്കുകയും ചെയ്യുന്നതിനിടയില്‍ സ്ഥാപനം പൂട്ടാന്‍ മറന്നു പോയി.സ്ഥാപനം പൂട്ടിയിട്ടില്ലെന്ന് മനസിലാക്കിയ സെക്യുരിറ്റി ജീവനക്കാരൻ്റെ കൈയിൽ ഉടമയുടെ ഫോൺ നമ്പർ ഇല്ലാതിരുന്നതും വിനയായി.തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു സ്ഥലത്തെത്തിയ പോലീസ് നമ്പർ കണ്ടെത്തി ഉടമയെ വിളിച്ചുവരുത്തി ജ്വല്ലറി താഴിട്ട് പൂട്ടിച്ച ശേഷമാണ് തിരിച്ചു പോയത്.

## Article Content

**പയ്യന്നൂര്‍: **വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽജ്വല്ലറി പൂട്ടാൻ മറന്ന ഉടമയെ പാതിരാത്രിയിൽ വിളിച്ച് വരുത്തി ജ്വല്ലറി പൂട്ടിച്ച് പട്രോളിംഗ് നടത്തുകയായിരുന്ന പയ്യന്നൂർ പോലീസ് മാതൃകയായി. .തായിനേരി സ്വദേശി ഷെഫീഖിന്റെ ഉടമസ്ഥതയിൽ പയ്യന്നൂര്‍ സെന്റമേരീസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സില്‍ഗോ സില്‍വര്‍ ഗോള്‍ഡ് സ്ഥാപനമാണ് മഴ കാരണം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ പൂട്ടാൻ മറന്നു പോയത്. ഇന്നുപുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. സമീപ നാളുകളായി മോഷ്ടാക്കൾ പതിയിരുന്ന് വിലസുന്ന പയ്യന്നൂരിൽ ജ്വല്ലറി പൂട്ടാതെ പോയത് പോലീസിനെ വിഷമവൃത്തത്തിലാക്കി. ഉടമ ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇടുകയും മഴകുറയാനായി കാത്തുനില്‍ക്കുകയും ചെയ്യുന്നതിനിടയില്‍ സ്ഥാപനം പൂട്ടാന്‍ മറന്നു പോയി.സ്ഥാപനം പൂട്ടിയിട്ടില്ലെന്ന് മനസിലാക്കിയ സെക്യുരിറ്റി ജീവനക്കാരൻ്റെ കൈയിൽ ഉടമയുടെ ഫോൺ നമ്പർ ഇല്ലാതിരുന്നതും വിനയായി.തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു സ്ഥലത്തെത്തിയ പോലീസ് നമ്പർ കണ്ടെത്തി ഉടമയെ വിളിച്ചുവരുത്തി ജ്വല്ലറി താഴിട്ട് പൂട്ടിച്ച ശേഷമാണ് തിരിച്ചു പോയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65693/owner-forgot-to-lock-the-jewelry-store)