---
title: "വീടിന് തീപ്പിടിച്ചു: സാധനങ്ങൾ കത്തി നശിച്ചു, വൻ നാശനഷ്ട്ടം"
english_title: "House caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65692/house-caught-fire"
published_at: "2022-09-01T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310ca2e76e7a_news-card.jpg"
keywords: []
---

# വീടിന് തീപ്പിടിച്ചു: സാധനങ്ങൾ കത്തി നശിച്ചു, വൻ നാശനഷ്ട്ടം

> **Lead Summary:** **നാറാത്ത്: **നാറാത്ത് ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിനു തീപിടിച്ചു. ഇന്നു വൈകുന്നേരം 5.20 ഓടെയാണ് സംഭവം. കമ്പിൽ ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായ കമാൽ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവസമയത്ത് കമാലിൻ്റെ മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായത്. തീപ്പിടിത്ത കാരണം എന്താണെന്ന് വ്യക്തമല്ല. ഒരു മുറിയിലുള്ള മുഴുവൻ സാധനങ്ങളും കത്തിനശിച്ച നിലയിലാണ്. അസി: സ്റ്റേഷൻ ഓഫീസർമാരായ എൻ. വേണു, എ കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്

## Article Content

**നാറാത്ത്: **നാറാത്ത് ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിനു തീപിടിച്ചു. ഇന്നു വൈകുന്നേരം 5.20 ഓടെയാണ് സംഭവം. കമ്പിൽ ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായ കമാൽ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവസമയത്ത് കമാലിൻ്റെ മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായത്. തീപ്പിടിത്ത കാരണം എന്താണെന്ന് വ്യക്തമല്ല. ഒരു മുറിയിലുള്ള മുഴുവൻ സാധനങ്ങളും കത്തിനശിച്ച നിലയിലാണ്. അസി: സ്റ്റേഷൻ ഓഫീസർമാരായ എൻ. വേണു, എ കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65692/house-caught-fire)