---
title: "തളിപ്പറമ്പ് നഗരസഭ വായ്പാ - ലൈസൻസ് മേള നടത്തി"
english_title: "loan licence mela"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65685/loan-licence-mela"
published_at: "2022-09-01T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310c4f26e88d_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ വായ്പാ - ലൈസൻസ് മേള നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **നഗരസഭ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ നേതൃത്ത്വത്തിൽ വായ്പാ - സബ്സിഡി - ലൈസൻസ് മേള നടത്തി. നിങ്ങൾക്കും സംരംഭകരാവാം എന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയിൽ ഈ വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതിൻ്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്ന നിലയിൽ മേയ് മാസത്തിൽ സംരംഭകരാവാൻ താത്പര്യമുള്ളവരെ ഉൾപ്പെടുത്തി സംരംഭകത്വ ബോധവൽക്കരണ ക്ലാസ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വായ്പാ - സബ്സിഡി - ലൈസൻസ് മേള നടത്തിയത്. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി ശ്രീരാഗ് എം.സ്, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ,വാർഡ് കൗൺസിലർമാരായ കെ.എം.ലത്തീഫ്, കെ.രമേശൻ വാസന്തി പി. വി., റസിയ പി കെ പ്രോജക്ട് കോർഡിനേറ്റർ വി.വി.ഷാജി, CDS ചെയർപേഴ്സൺ രാജി നന്ദകുമാർ, വ്യവസായ വികസന ഓഫീസർ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക് വ്യവസായ വികസന ഓഫീസർ സുനിൽ കുമാർ പദ്ധതികൾ വിശദീകരിച്ചു. തുടർന്ന് വിവിധ സംരംഭ വായ്പകൾ വിതരണം ചെയ്യുകയും പുതിയ അപേക്ഷകൾ ബന്ധപ്പെട്ട ബാങ്ക് പ്രതിനിധികൾ സ്വീകരിക്കുകയും ചെയ്തു. വ്യവസായ വകുപ്പിന്റെ ഇന്റേൺ മാരുടെയും റിസോഴ്സ് പേഴ്സൺ ന്റെയും നേതൃത്വത്തിൽ സംരഭകർക്കുള്ള ഉദ്യം, കെ സ്വിഫ്റ്റ് രജിസ്ട്രേഷനുകൾ ചെയ്തു നൽകി. കാനറ ബാങ്ക് , SBI, ഗ്രാമീണ ബാങ്ക്, കേരള ബാങ്ക്, തളിപ്പറമ്പ് സഹകരണ ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും സംരംഭകരുമായി സംവദിച്ചു.

## Article Content

**തളിപ്പറമ്പ് : **നഗരസഭ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ നേതൃത്ത്വത്തിൽ വായ്പാ - സബ്സിഡി - ലൈസൻസ് മേള നടത്തി. നിങ്ങൾക്കും സംരംഭകരാവാം എന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയിൽ ഈ വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതിൻ്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്ന നിലയിൽ മേയ് മാസത്തിൽ സംരംഭകരാവാൻ താത്പര്യമുള്ളവരെ ഉൾപ്പെടുത്തി സംരംഭകത്വ ബോധവൽക്കരണ ക്ലാസ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വായ്പാ - സബ്സിഡി - ലൈസൻസ് മേള നടത്തിയത്. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി ശ്രീരാഗ് എം.സ്, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ,വാർഡ് കൗൺസിലർമാരായ കെ.എം.ലത്തീഫ്, കെ.രമേശൻ വാസന്തി പി. വി., റസിയ പി കെ പ്രോജക്ട് കോർഡിനേറ്റർ വി.വി.ഷാജി, CDS ചെയർപേഴ്സൺ രാജി നന്ദകുമാർ, വ്യവസായ വികസന ഓഫീസർ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക് വ്യവസായ വികസന ഓഫീസർ സുനിൽ കുമാർ പദ്ധതികൾ വിശദീകരിച്ചു. തുടർന്ന് വിവിധ സംരംഭ വായ്പകൾ വിതരണം ചെയ്യുകയും പുതിയ അപേക്ഷകൾ ബന്ധപ്പെട്ട ബാങ്ക് പ്രതിനിധികൾ സ്വീകരിക്കുകയും ചെയ്തു. വ്യവസായ വകുപ്പിന്റെ ഇന്റേൺ മാരുടെയും റിസോഴ്സ് പേഴ്സൺ ന്റെയും നേതൃത്വത്തിൽ സംരഭകർക്കുള്ള ഉദ്യം, കെ സ്വിഫ്റ്റ് രജിസ്ട്രേഷനുകൾ ചെയ്തു നൽകി. കാനറ ബാങ്ക് , SBI, ഗ്രാമീണ ബാങ്ക്, കേരള ബാങ്ക്, തളിപ്പറമ്പ് സഹകരണ ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും സംരംഭകരുമായി സംവദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65685/loan-licence-mela)