---
title: "ദുബായ് മലയാളി അസോസിയേഷന്റെ പുരസ്ക്കാരം ഏറ്റുവാങ്ങി ഫർസാന അബ്ദുൽജബ്ബാർ "
english_title: "dubai malayali association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65652/dubai-malayali-association"
published_at: "2022-09-01T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631099a5d9457_vac.jpg"
keywords: []
---

# ദുബായ് മലയാളി അസോസിയേഷന്റെ പുരസ്ക്കാരം ഏറ്റുവാങ്ങി ഫർസാന അബ്ദുൽജബ്ബാർ 

> **Lead Summary:** **ദുബായ്: **യുഎഇയിലെ മലയാളികളുടെ കൂട്ടായ്മയായ ദുബായ് മലയാളി അസോസിയേഷന്റെ സ്നേഹ സംഗമത്തിൽ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ പ്രതിനിധീകരിച്ചു കൊണ്ട് യാബിന്റെ എച്ച്.ആർ മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ പുരസ്ക്കാരം ഏറ്റുവാങ്ങി. ഖിസൈസിലെ അൽ ബുസ്താൻ സെന്ററിൽ വെച്ച് നടന്ന ആഘോഷപരിപാടിയുടെ ഉദ്ഘാടന കർമ്മം ഹിറ്റ് എഫ്.എം.ജേർണലിസ്റ്റ് ഫസലു റഹ്‌മാൻ നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, ലിങ്കൺ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മോണിക്ക റോഷ്‌നി, സിനിമ താരം അശ്വതി, ഫുഡ് എ.ടി.എം ഡയറ്കടർ ആയിഷ ഖാൻ, മർഹബ ലേൺസ് ക്ലബിന്റെ സെക്രട്ടറി സജി മോൻ ജോസഫ്, എന്നിവർ പരിപാടിയിൽ മുഖ്യ അഥിതികളായെത്തി. യുഎഇയിൽ കഴിഞ്ഞ 4 വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന എഴുപത്തിനായിരത്തോളം അംഗങ്ങളടങ്ങിയ വലിയൊരു കൂട്ടാഴ്മയാണ് ദുബായ് മലയാളി അസോസിയേഷൻ. നാളിതുവരെയായി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. എറണാകുളം കോതമംഗലം സ്വദേശിനിയും ദേരയിലെ സിറ്റി സ്റ്റാർ ക്ലീനിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ അജിത അനീഷാണ് ഈ കൂട്ടായ്മയെ നയിക്കുന്നത്. പ്രവാസലോകത്ത് നിയമപ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് സൗജന്യ നിയമസഹായം ഉൾപ്പടെയുള്ള സേവനം നൽകിവരുന്ന യുഎഇയിലെ പ്രമുഖ കമ്പനിയാണ് യാബ് ലീഗൽ സർവീസസ്. ആഘോഷത്തോടനുബന്ധിച്ച് കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

## Article Content

**ദുബായ്: **യുഎഇയിലെ മലയാളികളുടെ കൂട്ടായ്മയായ ദുബായ് മലയാളി അസോസിയേഷന്റെ സ്നേഹ സംഗമത്തിൽ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ പ്രതിനിധീകരിച്ചു കൊണ്ട് യാബിന്റെ എച്ച്.ആർ മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ പുരസ്ക്കാരം ഏറ്റുവാങ്ങി. ഖിസൈസിലെ അൽ ബുസ്താൻ സെന്ററിൽ വെച്ച് നടന്ന ആഘോഷപരിപാടിയുടെ ഉദ്ഘാടന കർമ്മം ഹിറ്റ് എഫ്.എം.ജേർണലിസ്റ്റ് ഫസലു റഹ്‌മാൻ നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, ലിങ്കൺ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മോണിക്ക റോഷ്‌നി, സിനിമ താരം അശ്വതി, ഫുഡ് എ.ടി.എം ഡയറ്കടർ ആയിഷ ഖാൻ, മർഹബ ലേൺസ് ക്ലബിന്റെ സെക്രട്ടറി സജി മോൻ ജോസഫ്, എന്നിവർ പരിപാടിയിൽ മുഖ്യ അഥിതികളായെത്തി. യുഎഇയിൽ കഴിഞ്ഞ 4 വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന എഴുപത്തിനായിരത്തോളം അംഗങ്ങളടങ്ങിയ വലിയൊരു കൂട്ടാഴ്മയാണ് ദുബായ് മലയാളി അസോസിയേഷൻ. നാളിതുവരെയായി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. എറണാകുളം കോതമംഗലം സ്വദേശിനിയും ദേരയിലെ സിറ്റി സ്റ്റാർ ക്ലീനിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ അജിത അനീഷാണ് ഈ കൂട്ടായ്മയെ നയിക്കുന്നത്. പ്രവാസലോകത്ത് നിയമപ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് സൗജന്യ നിയമസഹായം ഉൾപ്പടെയുള്ള സേവനം നൽകിവരുന്ന യുഎഇയിലെ പ്രമുഖ കമ്പനിയാണ് യാബ് ലീഗൽ സർവീസസ്. ആഘോഷത്തോടനുബന്ധിച്ച് കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65652/dubai-malayali-association)