---
title: "കാക്കത്തോട് മലയോര ബസ്റ്റാൻഡിൽ പേ പാർക്കിംഗ് ഏറ്റെടുത്തു നടത്തുന്നതിന് നഗരസഭ കൗൺസിലിന്റെ അംഗീകാരം"
english_title: "pay parking in kakkathod bus stand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65649/pay-parking-in-kakkathod-bus-stand"
published_at: "2022-09-01T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310979b063c3_news-card.jpg"
keywords: []
---

# കാക്കത്തോട് മലയോര ബസ്റ്റാൻഡിൽ പേ പാർക്കിംഗ് ഏറ്റെടുത്തു നടത്തുന്നതിന് നഗരസഭ കൗൺസിലിന്റെ അംഗീകാരം

> **Lead Summary:** **തളിപ്പറമ്പ്:** കാക്കാത്തോടിൽ മലയോര ബസ് സ്റ്റാൻഡിന് വേണ്ടി ഇൻ്റർ ലോക്ക് ചെയ്ത സ്ഥലത്ത് ഒരു വർഷത്തേക്ക് പേ പാർക്കിങ്ങ് ഏറ്റെടുത്തു നടത്തുന്നതിന് നടന്ന ലേലത്തിന് നഗരസഭാ കൗൺസിലിൻ്റെ അംഗീകാരം. രണ്ട് ലക്ഷത്തി അറുപത്തി അഞ്ചായിരം രൂപയ്ക്കാണ് കെ.പി ജാബിർ എന്നയാൾക്ക് ഒരു വർഷത്തേക്ക് പേ പാർക്കിങ്ങ് നടത്തിപ്പ് ലേലം സ്ഥിരപ്പെടുത്തിയത്. നഗരസഭാ ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിനോട് ചേർന്ന ഭാഗത്ത് നഗരസഭ നിർമ്മിച്ച ഹാൻഡ് റെയിൽ മുറിച്ചു മാറ്റി സൈഡ് ഭിത്തി ഇടിച്ച് ഷോപ്പിലേക്ക് വഴി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയിൽ നിന്ന് പിഴയുൾപ്പെടെ പത്തായിരത്തി തൊള്ളായിരത്തി എൺപതു രൂപ ഈടാക്കിയതായി ചെയർപേഴ്സൺ കൗൺസിൽ അംഗങ്ങളെ അറിയിച്ചു. ഈ ഭാഗം നഗരസഭയുടെ മേൽനോട്ടത്തിൽ തന്നെ പൂർവ്വസ്ഥിതിയിലാക്കും. കുടിവെള്ള കണക്ഷൻ നൽകുന്നതിന് റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി നൽകുമ്പോൾ പൈപ്പ് സ്ഥാപിച്ച ഉടൻ തന്നെ പൊളിച്ച ഭാഗം ടാറിങ്ങ് നടത്തുമെന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലെങ്കിൽ അനുമതി നൽകരുതെന്നും കൗൺസിലർ കെ.വൽസരാജൻ ആവശ്യപ്പെട്ടു. റോഡ് വെട്ടിപ്പൊളിക്കുന്നത് തടയാൻ കൗൺസിലിന് അധികാരമില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെ കൗൺസിൽ അംഗീകാരം നൽകിയാൽ പൊട്ടിച്ച ഭാഗം പെട്ടന്ന് തന്നെ ടാറിങ്ങ് നടത്തുന്നതിന് തടസമില്ലെന്ന് മുനിസിപ്പൽ എൻജിനിയർ അറിയിച്ചു. വാർഡ്സഭകളിൽ നഗരസഭാ ഉദ്യോഗസ്ഥരും സ്ഥിരം സമിതി അംഗങ്ങളും നിർബന്ധമായി പങ്കെടുത്ത് വിമർശനങ്ങൾക്ക് മറുപടി നൽകണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.പി നിസാർ, കൗൺസിലർമാരായ കെ.രമേശൻ, ഇ.കുഞ്ഞിരാമൻ, വി.വിജയൻ, വനജ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്:** കാക്കാത്തോടിൽ മലയോര ബസ് സ്റ്റാൻഡിന് വേണ്ടി ഇൻ്റർ ലോക്ക് ചെയ്ത സ്ഥലത്ത് ഒരു വർഷത്തേക്ക് പേ പാർക്കിങ്ങ് ഏറ്റെടുത്തു നടത്തുന്നതിന് നടന്ന ലേലത്തിന് നഗരസഭാ കൗൺസിലിൻ്റെ അംഗീകാരം. രണ്ട് ലക്ഷത്തി അറുപത്തി അഞ്ചായിരം രൂപയ്ക്കാണ് കെ.പി ജാബിർ എന്നയാൾക്ക് ഒരു വർഷത്തേക്ക് പേ പാർക്കിങ്ങ് നടത്തിപ്പ് ലേലം സ്ഥിരപ്പെടുത്തിയത്. നഗരസഭാ ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിനോട് ചേർന്ന ഭാഗത്ത് നഗരസഭ നിർമ്മിച്ച ഹാൻഡ് റെയിൽ മുറിച്ചു മാറ്റി സൈഡ് ഭിത്തി ഇടിച്ച് ഷോപ്പിലേക്ക് വഴി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയിൽ നിന്ന് പിഴയുൾപ്പെടെ പത്തായിരത്തി തൊള്ളായിരത്തി എൺപതു രൂപ ഈടാക്കിയതായി ചെയർപേഴ്സൺ കൗൺസിൽ അംഗങ്ങളെ അറിയിച്ചു. ഈ ഭാഗം നഗരസഭയുടെ മേൽനോട്ടത്തിൽ തന്നെ പൂർവ്വസ്ഥിതിയിലാക്കും. കുടിവെള്ള കണക്ഷൻ നൽകുന്നതിന് റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി നൽകുമ്പോൾ പൈപ്പ് സ്ഥാപിച്ച ഉടൻ തന്നെ പൊളിച്ച ഭാഗം ടാറിങ്ങ് നടത്തുമെന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലെങ്കിൽ അനുമതി നൽകരുതെന്നും കൗൺസിലർ കെ.വൽസരാജൻ ആവശ്യപ്പെട്ടു. റോഡ് വെട്ടിപ്പൊളിക്കുന്നത് തടയാൻ കൗൺസിലിന് അധികാരമില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെ കൗൺസിൽ അംഗീകാരം നൽകിയാൽ പൊട്ടിച്ച ഭാഗം പെട്ടന്ന് തന്നെ ടാറിങ്ങ് നടത്തുന്നതിന് തടസമില്ലെന്ന് മുനിസിപ്പൽ എൻജിനിയർ അറിയിച്ചു. വാർഡ്സഭകളിൽ നഗരസഭാ ഉദ്യോഗസ്ഥരും സ്ഥിരം സമിതി അംഗങ്ങളും നിർബന്ധമായി പങ്കെടുത്ത് വിമർശനങ്ങൾക്ക് മറുപടി നൽകണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.പി നിസാർ, കൗൺസിലർമാരായ കെ.രമേശൻ, ഇ.കുഞ്ഞിരാമൻ, വി.വിജയൻ, വനജ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65649/pay-parking-in-kakkathod-bus-stand)