---
title: "നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു"
english_title: "bike accident kathirur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65630/bike-accident-kathirur"
published_at: "2022-09-01T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631087ce0f45e_vac.jpg"
keywords: []
---

# നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കതിരൂർ:** തെരുവ്നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. പന്തൽ തൊഴിലാളി കതിരൂർ കക്കറയിലെ ശ്രീ ശാരദാലയത്തിൽ വിദുൽ പ്രകാശ് ആണ് മരണപ്പെട്ടത്. പ്രകാശൻ – ഉഷ ദമ്പതികളുടെ മകനാണ്. ഗണേശോത്സവവുമായി ബന്ധപ്പെട്ട പരിപാടിയുടെ പന്തലും സെറ്റുകളും അഴിച്ച് മാറ്റിയ ശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്ന് പുലർച്ചെ 1.15 ഓടെ കതിരൂർ ഡയമണ്ട് മുക്കിലാണ് അപകടം. സാരമായി പരിക്കേറ്റ വിദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക സഹോദരി: അംബിക.കതിരൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

## Article Content

**കതിരൂർ:** തെരുവ്നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. പന്തൽ തൊഴിലാളി കതിരൂർ കക്കറയിലെ ശ്രീ ശാരദാലയത്തിൽ വിദുൽ പ്രകാശ് ആണ് മരണപ്പെട്ടത്. പ്രകാശൻ – ഉഷ ദമ്പതികളുടെ മകനാണ്. ഗണേശോത്സവവുമായി ബന്ധപ്പെട്ട പരിപാടിയുടെ പന്തലും സെറ്റുകളും അഴിച്ച് മാറ്റിയ ശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്ന് പുലർച്ചെ 1.15 ഓടെ കതിരൂർ ഡയമണ്ട് മുക്കിലാണ് അപകടം. സാരമായി പരിക്കേറ്റ വിദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക സഹോദരി: അംബിക.കതിരൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65630/bike-accident-kathirur)