---
title: "കണ്ണൂരിലെ കൂട്ടബലാത്സംഗ കേസ്: യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ"
english_title: "3 people arrested in rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65625/3-people-arrested-in-rape-case"
published_at: "2022-09-01T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631086bc0c549_news-card.jpg"
keywords: []
---

# കണ്ണൂരിലെ കൂട്ടബലാത്സംഗ കേസ്: യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

> **Lead Summary:** കണ്ണൂർ നഗരത്തിൽ തൊഴിൽ തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജോലിക്ക് കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. തമിഴ്നാട് ഈ റോഡ് സ്വദേശിനിയും ചാലക്കുന്നിൽ താമസക്കാരിയുമായ പാറക്കൽ മലര് , നീലേശ്വരം താനക്കര ഹൗസിൽ പി. വിജേഷ് , നീലേശ്വരം പേരോൽ സ്വദേശി എം.മുസ്തഫ എന്നിവരെയാണ് എ.സി.പി.ടി.കെ.രത്നകുമാറിൻ്റെ നേതൃത്വത്തിൽ സിറ്റി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.രാജീവ് കുമാറും ,എ സി.പി.യുടെ സ്ക്വാഡംഗങ്ങളും ചേർന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 28ന് ആണ് സംഭവം. തമിഴ്നാട് ഈ റോഡ് സ്വദേശിനിയായ 32 കാരിയായ ഭർതൃമതിയാണ് കാമവെറിയന്മാരുടെ പീഡനത്തിനിരയായത്.ഇക്കഴിഞ്ഞ 27 ന് രാവിലെതൊഴിൽ നൽകാമെന്ന് പറഞ്ഞ്ചാലക്കുന്നിൽ വെച്ച് മൂന്നംഗ സംഘം യുവതിയെ ഓട്ടോയിൽ കൂട്ടികൊണ്ടു പോകുകയും ജോലി കഴിഞ്ഞ് മഴ കാരണം സമീപത്തെ ക്വാട്ടേർസിൽ കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ സംഘം യുവതിക്ക് മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി. മയക്കത്തിലായ യുവതിയെ സംഘം പീഡിപ്പിക്കുകയായിരുന്നു.28 ന് രാത്രി വരെ സംഘം ക്വാട്ടേർസിൽ വെച്ച് പീഡിപ്പിച്ചതായി യുവതി സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ് നാട് സ്വദേശികളായ മലര്, വിജേഷ് കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ സിറ്റി പോലീസ് കേസെടുത്തത്. അന്വേഷണത്തിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും

## Article Content

കണ്ണൂർ നഗരത്തിൽ തൊഴിൽ തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജോലിക്ക് കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. തമിഴ്നാട് ഈ റോഡ് സ്വദേശിനിയും ചാലക്കുന്നിൽ താമസക്കാരിയുമായ പാറക്കൽ മലര് , നീലേശ്വരം താനക്കര ഹൗസിൽ പി. വിജേഷ് , നീലേശ്വരം പേരോൽ സ്വദേശി എം.മുസ്തഫ എന്നിവരെയാണ് എ.സി.പി.ടി.കെ.രത്നകുമാറിൻ്റെ നേതൃത്വത്തിൽ സിറ്റി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.രാജീവ് കുമാറും ,എ സി.പി.യുടെ സ്ക്വാഡംഗങ്ങളും ചേർന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 28ന് ആണ് സംഭവം. തമിഴ്നാട് ഈ റോഡ് സ്വദേശിനിയായ 32 കാരിയായ ഭർതൃമതിയാണ് കാമവെറിയന്മാരുടെ പീഡനത്തിനിരയായത്.ഇക്കഴിഞ്ഞ 27 ന് രാവിലെതൊഴിൽ നൽകാമെന്ന് പറഞ്ഞ്ചാലക്കുന്നിൽ വെച്ച് മൂന്നംഗ സംഘം യുവതിയെ ഓട്ടോയിൽ കൂട്ടികൊണ്ടു പോകുകയും ജോലി കഴിഞ്ഞ് മഴ കാരണം സമീപത്തെ ക്വാട്ടേർസിൽ കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ സംഘം യുവതിക്ക് മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി. മയക്കത്തിലായ യുവതിയെ സംഘം പീഡിപ്പിക്കുകയായിരുന്നു.28 ന് രാത്രി വരെ സംഘം ക്വാട്ടേർസിൽ വെച്ച് പീഡിപ്പിച്ചതായി യുവതി സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ് നാട് സ്വദേശികളായ മലര്, വിജേഷ് കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ സിറ്റി പോലീസ് കേസെടുത്തത്. അന്വേഷണത്തിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65625/3-people-arrested-in-rape-case)