---
title: "കണിച്ചാർ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ: പ്രദേശത്ത് ഉരുൾ പൊട്ടുന്നത് അഞ്ചാം തവണ"
english_title: "landslide in kanichar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65529/landslide-in-kanichar"
published_at: "2022-09-01T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631031b0f1d0a_vac.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ: പ്രദേശത്ത് ഉരുൾ പൊട്ടുന്നത് അഞ്ചാം തവണ

> **Lead Summary:** **ഇരിട്ടി: **കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ലയിൽ വീണ്ടും ഉരുൾപൊട്ടി. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ പെയ്ത കനത്തമഴയിൽ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരുമാസത്തിനുള്ളിൽ ഇവിടെ ഉരുൾ പൊട്ടിയത് ഇത് അഞ്ചുതവണ. ഉരുള്പൊട്ടലിനെത്തുടർന്ന് വൻ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി തൊണ്ടിയിൽ ടൗണിൽ വെള്ളം കയറി. നിടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ 27-ാം മൈലിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ് ഈ തുടർ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്. ഉരുൾപൊട്ടലിന്റെ പ്രധാന കേന്ദ്രമായി ഇരുപത്തി ഏഴാംമൈൽ സെമിനാരിവില്ല ഭാഗം മാറിയതോടെ പ്രദേശവാസികൾ കനത്ത ഭീതിയിലാണ്. രാത്രിയിലും പകലും എന്നോണം മഴപെയ്താൽ ഉരുൾ പൊട്ടുന്ന സ്ഥിതിയിലാണ് ഈ പ്രദേശം. ഉരുൾപ്പൊട്ടൽ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇതിനെക്കുറിച്ച് അടിയന്തര പഠനം നടത്താനോ ഇവിടുത്തെ ആളുകളെ മാറ്റിപ്പാർപ്പിക്കാനോ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കാത്തതിൽനാട്ടുകാരിൽ കടുത്ത പ്രതിഷേധമുണ്ട്.

## Article Content

**ഇരിട്ടി: **കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ലയിൽ വീണ്ടും ഉരുൾപൊട്ടി. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ പെയ്ത കനത്തമഴയിൽ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരുമാസത്തിനുള്ളിൽ ഇവിടെ ഉരുൾ പൊട്ടിയത് ഇത് അഞ്ചുതവണ. ഉരുള്പൊട്ടലിനെത്തുടർന്ന് വൻ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി തൊണ്ടിയിൽ ടൗണിൽ വെള്ളം കയറി. നിടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ 27-ാം മൈലിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ് ഈ തുടർ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്. ഉരുൾപൊട്ടലിന്റെ പ്രധാന കേന്ദ്രമായി ഇരുപത്തി ഏഴാംമൈൽ സെമിനാരിവില്ല ഭാഗം മാറിയതോടെ പ്രദേശവാസികൾ കനത്ത ഭീതിയിലാണ്. രാത്രിയിലും പകലും എന്നോണം മഴപെയ്താൽ ഉരുൾ പൊട്ടുന്ന സ്ഥിതിയിലാണ് ഈ പ്രദേശം. ഉരുൾപ്പൊട്ടൽ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇതിനെക്കുറിച്ച് അടിയന്തര പഠനം നടത്താനോ ഇവിടുത്തെ ആളുകളെ മാറ്റിപ്പാർപ്പിക്കാനോ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കാത്തതിൽനാട്ടുകാരിൽ കടുത്ത പ്രതിഷേധമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65529/landslide-in-kanichar)