---
title: "കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "shammas and sirdaj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65524/shammas-and-sirdaj"
published_at: "2022-09-01T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63102d39801c7_news-card.jpg"
keywords: []
---

# കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവിൻ്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിൽ ചപ്പാരപ്പടവ് വെച്ച് തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻപെക്ടർ വിപിൻ കുമാറും പാർട്ടിയും KL. 05.L 2481 മാരുതി ആൾട്ടോ കാറിൽ വിൽപ്പനക്കായി കൊണ്ടു വന്ന 25 ഗ്രാം കഞ്ചാവ് പിടികൂടി. പാണപ്പുഴ ഏര്യം തെന്നം കല്ലടത്ത് വീട്ടിൽ ഷമ്മാസ്.കെ കടന്നപ്പള്ളി ഏര്യം കൊമ്മച്ചി ഹൗസിൽ സിർ ദാജ് കെ എന്നിവരെ അറസ്റ്റ് ചെയ്ത് കേസാക്കി. നിരവധി യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചു നൽക്കുന്ന മുഖ്യകണ്ണിയാണ് ഷമ്മാസ്. കഴിഞ്ഞ ആഴ്ച്ചയാണ് ആഢബര ബൈക്കിൽ വിൽപ്പനക്കായി എത്തിയ ഇയാളെ കഞ്ചാവുമായി എക്സൈസ് പിടിച്ചത്. ജാമ്യത്തിൽ ഇറങ്ങി വിണ്ടും തളിപ്പറമ്പ്, മാതമംഗലം, ഓലയമ്പാടി, പൂവ്വം, കൂവേരി, പരിയാരം ,ചപപ്പാരപ്പടവ്, മടംതട്ട് എന്നിവിടങ്ങളിൽ യുവാക്കൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നത് ഇയാളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട് അടുത്തിടെ മാഹി മദ്യം കാറിൽ കടത്തിയ കുറ്റത്തിന് റിമാൻ്റിൽ ആയിരുന്ന ഇയാൾ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയ ശേഷം യുവാക്കളെയും കോളേജ് കുട്ടികളെയും ലക്ഷ്യം വെച്ച് കഞ്ചാവ് വിൽപ്പനക്കിറങ്ങിയിരിക്കുകയാണ് വേഗത്തിൽ വന്ന് കഞ്ചാവ് കൊടുത്ത് പോകുന്നതാണ് ഇയാളുടെ രീതി. മേൽ സ്ഥലങ്ങളിലെ മയക്കു മരുന്ന് ഉപയോഗിക്കുന്ന യുവാക്കളെ കുറിച്ച് എക്സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ അസിസ്.എ സിവിൽ എക്സൈസ് ഓഫിസർ രജിരാഗ്.പി.പി എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ ഉണ്ടായിരുന്നു.

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവിൻ്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിൽ ചപ്പാരപ്പടവ് വെച്ച് തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻപെക്ടർ വിപിൻ കുമാറും പാർട്ടിയും KL. 05.L 2481 മാരുതി ആൾട്ടോ കാറിൽ വിൽപ്പനക്കായി കൊണ്ടു വന്ന 25 ഗ്രാം കഞ്ചാവ് പിടികൂടി. പാണപ്പുഴ ഏര്യം തെന്നം കല്ലടത്ത് വീട്ടിൽ ഷമ്മാസ്.കെ കടന്നപ്പള്ളി ഏര്യം കൊമ്മച്ചി ഹൗസിൽ സിർ ദാജ് കെ എന്നിവരെ അറസ്റ്റ് ചെയ്ത് കേസാക്കി. നിരവധി യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചു നൽക്കുന്ന മുഖ്യകണ്ണിയാണ് ഷമ്മാസ്. കഴിഞ്ഞ ആഴ്ച്ചയാണ് ആഢബര ബൈക്കിൽ വിൽപ്പനക്കായി എത്തിയ ഇയാളെ കഞ്ചാവുമായി എക്സൈസ് പിടിച്ചത്. ജാമ്യത്തിൽ ഇറങ്ങി വിണ്ടും തളിപ്പറമ്പ്, മാതമംഗലം, ഓലയമ്പാടി, പൂവ്വം, കൂവേരി, പരിയാരം ,ചപപ്പാരപ്പടവ്, മടംതട്ട് എന്നിവിടങ്ങളിൽ യുവാക്കൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നത് ഇയാളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട് അടുത്തിടെ മാഹി മദ്യം കാറിൽ കടത്തിയ കുറ്റത്തിന് റിമാൻ്റിൽ ആയിരുന്ന ഇയാൾ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയ ശേഷം യുവാക്കളെയും കോളേജ് കുട്ടികളെയും ലക്ഷ്യം വെച്ച് കഞ്ചാവ് വിൽപ്പനക്കിറങ്ങിയിരിക്കുകയാണ് വേഗത്തിൽ വന്ന് കഞ്ചാവ് കൊടുത്ത് പോകുന്നതാണ് ഇയാളുടെ രീതി. മേൽ സ്ഥലങ്ങളിലെ മയക്കു മരുന്ന് ഉപയോഗിക്കുന്ന യുവാക്കളെ കുറിച്ച് എക്സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ അസിസ്.എ സിവിൽ എക്സൈസ് ഓഫിസർ രജിരാഗ്.പി.പി എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65524/shammas-and-sirdaj)