---
title: "വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന: കണ്ണൂരിൽ 60 കിലോ കഞ്ചാവ് പിടികൂടി"
english_title: "60 kg ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65454/60-kg-ganja"
published_at: "2022-08-31T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f7cf384c7f_news-card.jpg"
keywords: []
---

# വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന: കണ്ണൂരിൽ 60 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** **കണ്ണൂർ:** വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിതരണം രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ റെയ്ഡിൽ 60 കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമയായ കഞ്ചാവ് മൊത്ത വിതരണക്കാരൻ ഓടി രക്ഷപ്പെട്ടു.കൂട്ടുപ്രതി അറസ്റ്റിൽ. കഞ്ചാവ് മൊത്ത വിതരണക്കാരൻ എളയാവൂർ കറുവൻ വൈദ്യാർ പീടിക സ്വദേശി പി.കെ.ഷാഗിലിൻ്റെ വീട്ടിൽ നിന്നാണ് അരലക്ഷം രൂപ വിലമതിക്കുന്ന പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് ശേഖരം പോലീസ് കണ്ടെത്തിയത്.കൂട്ടുപ്രതി ഉളിക്കൽ കീഴാർ പറമ്പ് സ്വദേശി ഇല്ലിക്കൽ ഹൗസിൽറോയിയെ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തു. 32 പാക്കറ്റുകളിലായി വീട്ടിൽ രഹസ്യ മുറിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം പോലീസ് പിടികൂടിയത്. പിടിയിലായ പ്രതി കുറച്ചു ദിവസങ്ങളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിൽ എസ്.ഐ.മഹിജൻ, എ.എസ്.ഐ.അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, മഹേഷ്, മിഥുൻ, വനിതാ സിവിൽ പോലീസ് ഓഫീസർ ഷിജി എന്നിവരും ഉണ്ടായിരുന്നു.

## Article Content

**കണ്ണൂർ:** വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിതരണം രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ റെയ്ഡിൽ 60 കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമയായ കഞ്ചാവ് മൊത്ത വിതരണക്കാരൻ ഓടി രക്ഷപ്പെട്ടു.കൂട്ടുപ്രതി അറസ്റ്റിൽ. കഞ്ചാവ് മൊത്ത വിതരണക്കാരൻ എളയാവൂർ കറുവൻ വൈദ്യാർ പീടിക സ്വദേശി പി.കെ.ഷാഗിലിൻ്റെ വീട്ടിൽ നിന്നാണ് അരലക്ഷം രൂപ വിലമതിക്കുന്ന പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് ശേഖരം പോലീസ് കണ്ടെത്തിയത്.കൂട്ടുപ്രതി ഉളിക്കൽ കീഴാർ പറമ്പ് സ്വദേശി ഇല്ലിക്കൽ ഹൗസിൽറോയിയെ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തു. 32 പാക്കറ്റുകളിലായി വീട്ടിൽ രഹസ്യ മുറിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം പോലീസ് പിടികൂടിയത്. പിടിയിലായ പ്രതി കുറച്ചു ദിവസങ്ങളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിൽ എസ്.ഐ.മഹിജൻ, എ.എസ്.ഐ.അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, മഹേഷ്, മിഥുൻ, വനിതാ സിവിൽ പോലീസ് ഓഫീസർ ഷിജി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65454/60-kg-ganja)