---
title: "ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ മൂന്നു മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ"
english_title: "arrest for bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65428/arrest-for-bike-accident"
published_at: "2022-08-31T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f56b4bcbca_news-card.jpg"
keywords: []
---

# ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ മൂന്നു മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട കേസിൽ ബൈക്ക് യാത്രികൻ മൂന്ന് മാസങ്ങളുടെ അന്വേഷണത്തിനൊടുവിൽ അറസ്റ്റിൽ.കുറ്റ്യാട്ടൂർ ചെക്കിക്കുളം കുണ്ടിലെക്കണ്ടിയിലെ എ.പി.മുഹമ്മദ് മുനവറിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റിയേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ മെയ് 25 ന് രാത്രിയിലായിരുന്നു അപകടം. എളയാവൂർ കറുവൻ വൈദ്യർ പീടികക്ക് സമീപം വെച്ച് വഴിയാത്രികനായ വാരം വലിയന്നൂരിലെ അസീമ മൻസിലിൽ മുഹമ്മദ് റഫീഖിനെ യാണ് ഇടിച്ചിട്ടശേഷം കെ.എൽ.59. സി. 7207 നമ്പർ ബൈക്കുമായി പ്രതികടന്നുകളഞ്ഞത്.കേസെടുത്ത ടൗൺ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.അപകടം വരുത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കണ്ണൂർ: **ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട കേസിൽ ബൈക്ക് യാത്രികൻ മൂന്ന് മാസങ്ങളുടെ അന്വേഷണത്തിനൊടുവിൽ അറസ്റ്റിൽ.കുറ്റ്യാട്ടൂർ ചെക്കിക്കുളം കുണ്ടിലെക്കണ്ടിയിലെ എ.പി.മുഹമ്മദ് മുനവറിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റിയേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ മെയ് 25 ന് രാത്രിയിലായിരുന്നു അപകടം. എളയാവൂർ കറുവൻ വൈദ്യർ പീടികക്ക് സമീപം വെച്ച് വഴിയാത്രികനായ വാരം വലിയന്നൂരിലെ അസീമ മൻസിലിൽ മുഹമ്മദ് റഫീഖിനെ യാണ് ഇടിച്ചിട്ടശേഷം കെ.എൽ.59. സി. 7207 നമ്പർ ബൈക്കുമായി പ്രതികടന്നുകളഞ്ഞത്.കേസെടുത്ത ടൗൺ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.അപകടം വരുത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65428/arrest-for-bike-accident)