---
title: "അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 90 കുപ്പി മദ്യം പിടികൂടിയ സംഭവം : രക്ഷപ്പെട്ട പ്രതി പിടിയിൽ"
english_title: "manuraj arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65425/manuraj-arrested"
published_at: "2022-08-31T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f5256d1220_news-card.jpg"
keywords: []
---

# അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 90 കുപ്പി മദ്യം പിടികൂടിയ സംഭവം : രക്ഷപ്പെട്ട പ്രതി പിടിയിൽ

> **Lead Summary:** **കണ്ണപുരം: ** കണ്ണപുരം യോഗശാലക്കു സമീപം അപകടത്തിൽപ്പെട്ട കാറിൽനിന്ന് 90 കുപ്പി മാഹി മദ്യം പിടികൂടിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതി പിടിയിലായി. കാഞ്ഞങ്ങാട് മുത്തപ്പൻതറ നീരോഴുക്കുംചാലിലെ മനുരാജിനെയാണ് പയ്യന്നൂരിലെ ഒരു ബാറിൽ വെച്ച് അതി സാഹസികമായി പിടികൂടിയത്.ഇക്കഴിഞ്ഞ ആറാം തിയ്യതി രാത്രി ചെറുകുന്ന് തറയില്‍ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എല്‍-59-എസ് 4629 കാറില്‍ കണ്ണപുരം യോഗശാലക്ക് സമീപംവെച്ചാണ് അമിതവേഗത്തില്‍ ഓടിച്ച കെ.എല്‍-11 എക്യു-5513 എന്ന മഹീന്ദ്ര ക്സൈലോ കാറിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഈ കാറോടിച്ചിരുന്നവര്‍ താക്കോലുമെടുത്ത് ഓടി രക്ഷപ്പെട്ടു. കണ്ണപുരം എസ്.ഐ സി.ജി സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ക്രെയിനുപയോഗിച്ച് കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി പരിശോധന നടത്തിയപ്പോഴാണ് മെന്‍സ് ചോയസ് എന്ന ബ്രാന്റിലുള്ള 5 കെയിസ്-(90 കുപ്പി) മദ്യം കണ്ടെടുത്തത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് ആര്‍.സി.ഉടമസ്ഥനെങ്കിലും മനു എന്നയാളാണ് കാര്‍ ഓടിച്ചതെന്ന് അന്നുതന്നെ പോലീസിന് വ്യക്തമായിരുന്നു. കണ്ണപുരം എസ് ഐ സാംസൺ, സി പി ഒ മാരായ പ്രദീപൻ, ഷാനിദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.****

## Article Content

**കണ്ണപുരം: ** കണ്ണപുരം യോഗശാലക്കു സമീപം അപകടത്തിൽപ്പെട്ട കാറിൽനിന്ന് 90 കുപ്പി മാഹി മദ്യം പിടികൂടിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതി പിടിയിലായി. കാഞ്ഞങ്ങാട് മുത്തപ്പൻതറ നീരോഴുക്കുംചാലിലെ മനുരാജിനെയാണ് പയ്യന്നൂരിലെ ഒരു ബാറിൽ വെച്ച് അതി സാഹസികമായി പിടികൂടിയത്.ഇക്കഴിഞ്ഞ ആറാം തിയ്യതി രാത്രി ചെറുകുന്ന് തറയില്‍ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എല്‍-59-എസ് 4629 കാറില്‍ കണ്ണപുരം യോഗശാലക്ക് സമീപംവെച്ചാണ് അമിതവേഗത്തില്‍ ഓടിച്ച കെ.എല്‍-11 എക്യു-5513 എന്ന മഹീന്ദ്ര ക്സൈലോ കാറിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഈ കാറോടിച്ചിരുന്നവര്‍ താക്കോലുമെടുത്ത് ഓടി രക്ഷപ്പെട്ടു. കണ്ണപുരം എസ്.ഐ സി.ജി സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ക്രെയിനുപയോഗിച്ച് കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി പരിശോധന നടത്തിയപ്പോഴാണ് മെന്‍സ് ചോയസ് എന്ന ബ്രാന്റിലുള്ള 5 കെയിസ്-(90 കുപ്പി) മദ്യം കണ്ടെടുത്തത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് ആര്‍.സി.ഉടമസ്ഥനെങ്കിലും മനു എന്നയാളാണ് കാര്‍ ഓടിച്ചതെന്ന് അന്നുതന്നെ പോലീസിന് വ്യക്തമായിരുന്നു. കണ്ണപുരം എസ് ഐ സാംസൺ, സി പി ഒ മാരായ പ്രദീപൻ, ഷാനിദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65425/manuraj-arrested)