---
title: "അയർലൻഡിൽ മലയാളി വിദ്യാർത്ഥികൾ തടാകത്തിൽ മുങ്ങിമരിച്ചു; മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയും"
english_title: "island"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65280/island"
published_at: "2022-08-31T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630edc1ec39ed_vac.jpg"
keywords: []
---

# അയർലൻഡിൽ മലയാളി വിദ്യാർത്ഥികൾ തടാകത്തിൽ മുങ്ങിമരിച്ചു; മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയും

> **Lead Summary:** വടക്കന്‍ അയര്‍ലന്‍ഡിൽ മലയാളികളായ രണ്ട് കൗമാരക്കാര്‍ തടാകത്തിൽ മുങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യൻ, റുവാൻ എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയിലെ ഇനാഗ് ലോഗ് തടാകത്തിൽ മുങ്ങിമരിച്ചത്. സെന്റ് കൊളംബസ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.ആറ് കുട്ടികൾ അടങ്ങിയ സംഘത്തിലെ രണ്ട് പേരാണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ കുട്ടികൾ തടാകത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം വെെകിട്ട് ആറരയോടെയാണ് സംഭവം എന്നാണ് വിവരം. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന് നോർത്തേൺ അയർലൻഡ് പൊലീസ് പറഞ്ഞു.

## Article Content

വടക്കന്‍ അയര്‍ലന്‍ഡിൽ മലയാളികളായ രണ്ട് കൗമാരക്കാര്‍ തടാകത്തിൽ മുങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യൻ, റുവാൻ എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയിലെ ഇനാഗ് ലോഗ് തടാകത്തിൽ മുങ്ങിമരിച്ചത്. സെന്റ് കൊളംബസ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.ആറ് കുട്ടികൾ അടങ്ങിയ സംഘത്തിലെ രണ്ട് പേരാണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ കുട്ടികൾ തടാകത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം വെെകിട്ട് ആറരയോടെയാണ് സംഭവം എന്നാണ് വിവരം. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന് നോർത്തേൺ അയർലൻഡ് പൊലീസ് പറഞ്ഞു.

എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു–വിജി ദമ്പതികളുടെ മകനാണ് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകനാണ് റുവാൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65280/island)