---
title: "പരിയാരം സിഐ ആയി ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ"
english_title: "fake c i at pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65277/fake-c-i-at-pariyaram"
published_at: "2022-08-31T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630eda149537c_news-card.jpg"
keywords: []
---

# പരിയാരം സിഐ ആയി ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ

> **Lead Summary:** പരിയാരം പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് പരിയാരം പൊലീസ് ചൊവ്വാഴ്ച രാത്രി എട്ടോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ പൊലീസ് വേഷത്തിൽ റോഡിൽ വാഹന പരിശോധനയും, ബോധവൽക്കരണവും ഉൾപ്പടെ നടത്തി വരികയായിരുന്നു. പരിയാരം സി ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാഹന പരിശോധനയും മറ്റും നടത്തിവരുന്നത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുകയാണ്. പോലീസ് യൂണിഫോമിനോടുള്ള അടങ്ങാത്ത ആഗ്രഹം ആണ് ഇങ്ങനെയൊരു പ്രവർത്തിയിലേക്ക് ഇയാളെ കൊണ്ടെത്തിച്ചത്. നിലവിൽ പരിയാരം സ്റ്റേഷനിൽ സിഐ ഇല്ല. ഇത് ശ്രദ്ധയിൽ പെട്ട ചിലരാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളിൽ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

പരിയാരം പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് പരിയാരം പൊലീസ് ചൊവ്വാഴ്ച രാത്രി എട്ടോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ പൊലീസ് വേഷത്തിൽ റോഡിൽ വാഹന പരിശോധനയും, ബോധവൽക്കരണവും ഉൾപ്പടെ നടത്തി വരികയായിരുന്നു. പരിയാരം സി ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാഹന പരിശോധനയും മറ്റും നടത്തിവരുന്നത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുകയാണ്. പോലീസ് യൂണിഫോമിനോടുള്ള അടങ്ങാത്ത ആഗ്രഹം ആണ് ഇങ്ങനെയൊരു പ്രവർത്തിയിലേക്ക് ഇയാളെ കൊണ്ടെത്തിച്ചത്. നിലവിൽ പരിയാരം സ്റ്റേഷനിൽ സിഐ ഇല്ല. ഇത് ശ്രദ്ധയിൽ പെട്ട ചിലരാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളിൽ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65277/fake-c-i-at-pariyaram)