---
title: "ജോലി തേടിയെത്തിയ യുവതിയെ ജ്യൂസിൽ ലഹരി മരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി"
english_title: "rape "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65199/rape"
published_at: "2022-08-30T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e0642378b4_vac.jpg"
keywords: []
---

# ജോലി തേടിയെത്തിയ യുവതിയെ ജ്യൂസിൽ ലഹരി മരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി

> **Lead Summary:** **കണ്ണൂർ :**നഗരത്തിൽ തൊഴിൽ തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജോലിക്ക് കൊണ്ടുപോയ സംഘം കൂട്ടബലാൽസംഗത്തിനിരയാക്കി. സിറ്റി സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ 28ന് ആണ് സംഭവം. തമിഴ്നാട് ഈറോഡ് സ്വദേശിനിയായ 32 കാരിയായ ഭർതൃമതിയാണ് കാമവെറിയന്മാരുടെ പീഡനത്തിനിരയായത്. ഇക്കഴിഞ്ഞ 27 ന് രാവിലെ തൊഴിൽ നൽകാമെന്ന് പറഞ്ഞ്ചാലക്കുന്നിൽ വെച്ച് മൂന്നംഗ സംഘം യുവതിയെ ഓട്ടോയിൽ കൂട്ടികൊണ്ടു പോകുകയും ജോലി കഴിഞ്ഞ് മഴ കാരണം സമീപത്തെ ക്വാട്ടേർസിൽ കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ സംഘം യുവതിക്ക് മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി. മയക്കത്തിലായ യുവതിയെ സംഘം പീഡിപ്പിക്കുകയായിരുന്നു.28 ന് രാത്രി വരെ സംഘം ക്വാട്ടേർസിൽ വെച്ച് പാർപ്പിച്ചതായി ഇന്നലെ യുവതി സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ് നാട് സ്വദേശികളായ മലര്, വിജേഷ് കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണൂർ :**നഗരത്തിൽ തൊഴിൽ തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജോലിക്ക് കൊണ്ടുപോയ സംഘം കൂട്ടബലാൽസംഗത്തിനിരയാക്കി. സിറ്റി സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ 28ന് ആണ് സംഭവം. തമിഴ്നാട് ഈറോഡ് സ്വദേശിനിയായ 32 കാരിയായ ഭർതൃമതിയാണ് കാമവെറിയന്മാരുടെ പീഡനത്തിനിരയായത്. ഇക്കഴിഞ്ഞ 27 ന് രാവിലെ തൊഴിൽ നൽകാമെന്ന് പറഞ്ഞ്ചാലക്കുന്നിൽ വെച്ച് മൂന്നംഗ സംഘം യുവതിയെ ഓട്ടോയിൽ കൂട്ടികൊണ്ടു പോകുകയും ജോലി കഴിഞ്ഞ് മഴ കാരണം സമീപത്തെ ക്വാട്ടേർസിൽ കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ സംഘം യുവതിക്ക് മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി. മയക്കത്തിലായ യുവതിയെ സംഘം പീഡിപ്പിക്കുകയായിരുന്നു.28 ന് രാത്രി വരെ സംഘം ക്വാട്ടേർസിൽ വെച്ച് പാർപ്പിച്ചതായി ഇന്നലെ യുവതി സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ് നാട് സ്വദേശികളായ മലര്, വിജേഷ് കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65199/rape)