---
title: "ഗണേശോത്സവം: നാളെ ശക്തമായ ഗതാഗതനിയന്ത്രണം ഒരുക്കി തളിപ്പറമ്പ് പോലീസ്"
english_title: "thalipparamb police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65197/thalipparamb-police"
published_at: "2022-08-30T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e05ebdda11_vac.jpg"
keywords: []
---

# ഗണേശോത്സവം: നാളെ ശക്തമായ ഗതാഗതനിയന്ത്രണം ഒരുക്കി തളിപ്പറമ്പ് പോലീസ്

> **Lead Summary:** തളിപ്പറമ്പ് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടത്തുന്ന സാർവ്വയാത്രയുടെ പശ്ചാത്തലത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈകുന്നേരം തൃച്ചംബരം വിഘ്നേശ്വരാ നഗറിൽ നിന്ന് ആരംഭിച്ച് നഗരത്തിലൂടെ കുപ്പം കടവിലെത്തി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതാണ് ചടങ്ങ്. വൈകിട്ട് 4 മണി മുതൽ 7 മണി വരെ ചിന്മയ റോഡിലൂടെ വഴിതിരിച്ചു വിടും. ധർമ്മശാല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഏഴാംമൈലിൽ നിന്ന് മുള്ളൂൽ വഴിയും തിരിച്ചു വിടും. ആലക്കോട്, ശ്രീകണ്ടാപുരം വഴി വരുന്ന വാഹനങ്ങൾ മുയ്യം വഴിയും തിരിച്ചുവിടും.ദേശീയപാതയിലൂടെ കടന്നുപോകേണ്ട ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ റാലിക്ക് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. നഗരത്തിൽ നാളെ രാവിലെ മുതൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. അനിഷ്ട സംഭവം ഉണ്ടായാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് സി. ഐ എ വി ദിനേശൻ, എസ് ഐ ദിനേശൻ കൊതേരി, എന്നിവർ പറഞ്ഞു

## Article Content

തളിപ്പറമ്പ് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടത്തുന്ന സാർവ്വയാത്രയുടെ പശ്ചാത്തലത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈകുന്നേരം തൃച്ചംബരം വിഘ്നേശ്വരാ നഗറിൽ നിന്ന് ആരംഭിച്ച് നഗരത്തിലൂടെ കുപ്പം കടവിലെത്തി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതാണ് ചടങ്ങ്. വൈകിട്ട് 4 മണി മുതൽ 7 മണി വരെ ചിന്മയ റോഡിലൂടെ വഴിതിരിച്ചു വിടും. ധർമ്മശാല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഏഴാംമൈലിൽ നിന്ന് മുള്ളൂൽ വഴിയും തിരിച്ചു വിടും. ആലക്കോട്, ശ്രീകണ്ടാപുരം വഴി വരുന്ന വാഹനങ്ങൾ മുയ്യം വഴിയും തിരിച്ചുവിടും.ദേശീയപാതയിലൂടെ കടന്നുപോകേണ്ട ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ റാലിക്ക് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. നഗരത്തിൽ നാളെ രാവിലെ മുതൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. അനിഷ്ട സംഭവം ഉണ്ടായാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് സി. ഐ എ വി ദിനേശൻ, എസ് ഐ ദിനേശൻ കൊതേരി, എന്നിവർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65197/thalipparamb-police)