---
title: "അശ്ലീലദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ചതിന് 17കാരനെതിരെ കേസ്"
english_title: "case against boy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65165/case-against-boy"
published_at: "2022-08-30T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ddca4a5c72_,.jpg"
keywords: []
---

# അശ്ലീലദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ചതിന് 17കാരനെതിരെ കേസ്

> **Lead Summary:** **എടക്കാട്: **അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചതിന് മുഴപ്പിലങ്ങാട് സ്വദേശിയായ 17-കാരനെതിരേ എടക്കാട് പോലീസ് കേസെടുത്തു. ഓപ്പറേഷൻ പീ-ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് 17-കാരൻ അശ്ലീലദൃശ്യങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തിയത്. അതേ സമയം സംസ്ഥാനത്താകെ നടന്ന ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേർ അറസ്റ്റിലായി. ഇവർ ഉപയോഗിച്ച മൊബൈൽഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറികാർഡുകൾ, ലാപ്‌ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവയുൾപ്പടെ 279-ഓളം ഉപകരണങ്ങളും പിടികൂടി. സൈബർഡോം നോഡൽ ഓഫീസർ പി. പ്രകാശിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 656 കേന്ദ്രങ്ങൾ നിരീക്ഷിച്ച് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 280 ടീമുകളായാണ് പരിശോധന നടന്നത്. 67 കേസുകൾ രജിസ്റ്റർചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് അഞ്ചുവർഷംവരെ ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാമെന്ന് പി. പ്രകാശ് പറഞ്ഞു.

## Article Content

**എടക്കാട്: **അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചതിന് മുഴപ്പിലങ്ങാട് സ്വദേശിയായ 17-കാരനെതിരേ എടക്കാട് പോലീസ് കേസെടുത്തു. ഓപ്പറേഷൻ പീ-ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് 17-കാരൻ അശ്ലീലദൃശ്യങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തിയത്. അതേ സമയം സംസ്ഥാനത്താകെ നടന്ന ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേർ അറസ്റ്റിലായി. ഇവർ ഉപയോഗിച്ച മൊബൈൽഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറികാർഡുകൾ, ലാപ്‌ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവയുൾപ്പടെ 279-ഓളം ഉപകരണങ്ങളും പിടികൂടി. സൈബർഡോം നോഡൽ ഓഫീസർ പി. പ്രകാശിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 656 കേന്ദ്രങ്ങൾ നിരീക്ഷിച്ച് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 280 ടീമുകളായാണ് പരിശോധന നടന്നത്. 67 കേസുകൾ രജിസ്റ്റർചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് അഞ്ചുവർഷംവരെ ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാമെന്ന് പി. പ്രകാശ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65165/case-against-boy)