---
title: "നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി"
english_title: "nehru trophy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65112/nehru-trophy"
published_at: "2022-08-30T12:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630db3dfbcb78_ksrtc.jpg"
keywords: []
---

# നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി

> **Lead Summary:** മലയാളികളുടെ ആവേശമായ നെഹ്റു ട്രോഫി വള്ളംകളി കാണാൻ കണ്ണൂർ കെഎസ്ആർടിസി അവസരം ഒരുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലയിലെ വള്ളംകളി പ്രേമികൾക്ക് വള്ളംകളി കാണാനും കായൽ ജലോത്സവത്തിന് പങ്കെടുക്കാനും ഉള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. സെപ്റ്റംബർ നാലിനാണ് പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളി നടക്കുക. യാത്രക്കാർക്ക് കെഎസ്ആർടിസി വഴി ടിക്കറ്റ് സഹിതം സീറ്റ് ബുക്ക് ചെയ്യാനും ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഏർപ്പെടുത്താനും സൗകര്യമുണ്ട്. റോഡ് കോർണർ , വിക്ടറിലൈൻ എന്നീ ടിക്കറ്റുകളാണ് കെഎസ്ആർടിസി വഴി ലഭ്യമാക്കുക. തിരുവോണ നാളിൽ കണ്ണൂർ ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉല്ലാസ യാത്രയും സംഘടിപ്പിക്കും. ഡബിൾ ഡക്കർ ബസ്സിൽ തലസ്ഥാന നഗരിയിൽ ഒരു ദിവസം നഗര കാഴ്ച്ചകൾ കാണാനും ചരിത്ര പ്രാധാന്യ സ്ഥലങ്ങൾ കാണാനും സാധിക്കും. സെപ്റ്റംബർ ഒമ്പതിന് കുമരത്ത് ബോട്ട് യാത്രയും ഒരുക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക: 8089463675, 8589995296

## Article Content

മലയാളികളുടെ ആവേശമായ നെഹ്റു ട്രോഫി വള്ളംകളി കാണാൻ കണ്ണൂർ കെഎസ്ആർടിസി അവസരം ഒരുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലയിലെ വള്ളംകളി പ്രേമികൾക്ക് വള്ളംകളി കാണാനും കായൽ ജലോത്സവത്തിന് പങ്കെടുക്കാനും ഉള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. സെപ്റ്റംബർ നാലിനാണ് പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളി നടക്കുക. യാത്രക്കാർക്ക് കെഎസ്ആർടിസി വഴി ടിക്കറ്റ് സഹിതം സീറ്റ് ബുക്ക് ചെയ്യാനും ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഏർപ്പെടുത്താനും സൗകര്യമുണ്ട്. റോഡ് കോർണർ , വിക്ടറിലൈൻ എന്നീ ടിക്കറ്റുകളാണ് കെഎസ്ആർടിസി വഴി ലഭ്യമാക്കുക. തിരുവോണ നാളിൽ കണ്ണൂർ ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉല്ലാസ യാത്രയും സംഘടിപ്പിക്കും. ഡബിൾ ഡക്കർ ബസ്സിൽ തലസ്ഥാന നഗരിയിൽ ഒരു ദിവസം നഗര കാഴ്ച്ചകൾ കാണാനും ചരിത്ര പ്രാധാന്യ സ്ഥലങ്ങൾ കാണാനും സാധിക്കും. സെപ്റ്റംബർ ഒമ്പതിന് കുമരത്ത് ബോട്ട് യാത്രയും ഒരുക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക: 8089463675, 8589995296

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65112/nehru-trophy)