---
title: "സാൻജോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വീണ്ടും റാങ്കിന്റെ തിളക്കത്തിൽ, ഏഞ്ചൽ റോസ് ജെറിക്ക് 498/500 മാർക്ക്"
english_title: "angel rose jerry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65100/angel-rose-jerry"
published_at: "2022-08-30T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630daadc2ac20_news-card.jpg"
keywords: []
---

# സാൻജോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വീണ്ടും റാങ്കിന്റെ തിളക്കത്തിൽ, ഏഞ്ചൽ റോസ് ജെറിക്ക് 498/500 മാർക്ക്

> **Lead Summary:** സി. ബി. എസ്. ഇ. അഖിലേന്ത്യാ തലത്തിൽ നടത്തിയ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ തളിപ്പറമ്പ സാൻജോസ് സ്കൂളിലെ ഏഞ്ചൽ റോസ് ജെറി പുനർമൂല്യ നിർണയത്തിലൂടെ 498/500 മാർക്ക്‌ നേടി ദേശീയ തലത്തിൽ മൂന്നാം റാങ്കുo കണ്ണൂർ കാസർഗോഡ് ജില്ലകൾ ഉൾപ്പെടുന്ന സഹോദയ സ്കൂൾ കോംപ്ലക്സിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.ഇംഗ്ലീഷ്, മലയാളം, സയൻസ് എന്നീവിഷയങ്ങളിൽ മുഴുവൻ മാർക്കും ഏഞ്ചൽ നേടി. ജൂലൈയിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 494 മാർക്കാണ് ലഭിച്ചിരുന്നത്. 2019 ൽ നടന്ന പരീക്ഷയിൽ ഏഞ്ചലിന്റെ സഹോദരി അൽഫോൻസ് റോസ് ജെറിയും ദേശീയ തലത്തിൽ മൂന്നാം റാങ്ക് നേടിയിരുന്നു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ഹയർ സെക്കന്ററി അധ്യാപകനായ ജെറി തോമസിന്റെയും തളിപ്പറമ്പിൽ ഫിസിയോ ക്യുർ ഫ്യ്സിയോതെറാപ്പി സെന്റർ നടത്തുന്ന ഡോ. സീമ ജെറിയുടെയും മകളാണ്.

## Article Content

സി. ബി. എസ്. ഇ. അഖിലേന്ത്യാ തലത്തിൽ നടത്തിയ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ തളിപ്പറമ്പ സാൻജോസ് സ്കൂളിലെ ഏഞ്ചൽ റോസ് ജെറി പുനർമൂല്യ നിർണയത്തിലൂടെ 498/500 മാർക്ക്‌ നേടി ദേശീയ തലത്തിൽ മൂന്നാം റാങ്കുo കണ്ണൂർ കാസർഗോഡ് ജില്ലകൾ ഉൾപ്പെടുന്ന സഹോദയ സ്കൂൾ കോംപ്ലക്സിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.ഇംഗ്ലീഷ്, മലയാളം, സയൻസ് എന്നീവിഷയങ്ങളിൽ മുഴുവൻ മാർക്കും ഏഞ്ചൽ നേടി. ജൂലൈയിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 494 മാർക്കാണ് ലഭിച്ചിരുന്നത്. 2019 ൽ നടന്ന പരീക്ഷയിൽ ഏഞ്ചലിന്റെ സഹോദരി അൽഫോൻസ് റോസ് ജെറിയും ദേശീയ തലത്തിൽ മൂന്നാം റാങ്ക് നേടിയിരുന്നു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ഹയർ സെക്കന്ററി അധ്യാപകനായ ജെറി തോമസിന്റെയും തളിപ്പറമ്പിൽ ഫിസിയോ ക്യുർ ഫ്യ്സിയോതെറാപ്പി സെന്റർ നടത്തുന്ന ഡോ. സീമ ജെറിയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65100/angel-rose-jerry)