---
title: "പുതിയങ്ങാടിയിൽ വല റിപ്പേറിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി"
english_title: "net reparing centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65015/net-reparing-centre"
published_at: "2022-08-29T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ce8ec7c152_vac.jpg"
keywords: []
---

# പുതിയങ്ങാടിയിൽ വല റിപ്പേറിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി

> **Lead Summary:** പുതിയങ്ങാടിയിൽ വല റിപ്പേറിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ദീർഘനാളുകളായുള്ള മത്സ്യതൊഴിലാളികളുടെ ആവശ്യമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നിലവിൽ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള കെട്ടിടം സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് സമീപത്താണ് 20 മീറ്റർ നീളവും, 7 മീറ്റർ വീതിയിലുമുള്ള പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. എത്രയും വേഗത്തിൽ ടെൻ്റർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർദേശവും ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.

## Article Content

പുതിയങ്ങാടിയിൽ വല റിപ്പേറിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ദീർഘനാളുകളായുള്ള മത്സ്യതൊഴിലാളികളുടെ ആവശ്യമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നിലവിൽ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള കെട്ടിടം സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് സമീപത്താണ് 20 മീറ്റർ നീളവും, 7 മീറ്റർ വീതിയിലുമുള്ള പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. എത്രയും വേഗത്തിൽ ടെൻ്റർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർദേശവും ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65015/net-reparing-centre)