---
title: "കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 6 പേർക്ക് പരിക്ക്"
english_title: "ksrtc accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64954/ksrtc-accident"
published_at: "2022-08-29T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ca9de1a5dc_download_(4).jpg"
keywords: []
---

# കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 6 പേർക്ക് പരിക്ക്

> **Lead Summary:** **ചക്കരക്കൽ: **ചക്കരക്കൽ നാലാംപീടികയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 6 പേർക്ക് പരിക്കേറ്റു.ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ അഞ്ചരക്കണ്ടി -ചാലോട് റൂട്ടിൽ ഓടുന്ന ബസ് ഇടിക്കുകയായിരുന്നു. പരീക്ഷയ്ക്ക് പോകുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കും അപകടത്തിൽ നിസാര പരിക്കുപറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്.

## Article Content

**ചക്കരക്കൽ: **ചക്കരക്കൽ നാലാംപീടികയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 6 പേർക്ക് പരിക്കേറ്റു.ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ അഞ്ചരക്കണ്ടി -ചാലോട് റൂട്ടിൽ ഓടുന്ന ബസ് ഇടിക്കുകയായിരുന്നു. പരീക്ഷയ്ക്ക് പോകുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കും അപകടത്തിൽ നിസാര പരിക്കുപറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64954/ksrtc-accident)