---
title: "റെയിൽവേ സ്റ്റേഷനിൽ വനിതാ ഡോക്ടർക്കും സുഹൃത്തിനും നേരെ അതിക്രമം"
english_title: "attack against doctor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64904/attack-against-doctor"
published_at: "2022-08-29T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c84658be19_,.jpg"
keywords: []
---

# റെയിൽവേ സ്റ്റേഷനിൽ വനിതാ ഡോക്ടർക്കും സുഹൃത്തിനും നേരെ അതിക്രമം

> **Lead Summary:** **പയ്യന്നൂര്‍: **ഏഴിമല റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ വനിതാ ഡോക്ടര്‍ക്കും കൂടെയുണ്ടായിരുന്ന വനിതാ സുഹൃത്തിനും നേരെസാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ശനിയാഴ്ച രാത്രി എട്ടരയോടെ സ്റ്റേഷനിൽ മലബാര്‍ എക്‌സ്പ്രസില്‍ എത്തിയവർക്ക് നേരെയാണ് അക്രമമുണ്ടായത്. പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നിരുന്ന യുവവനിതാ ഡോക്ടറുടെ പിതാവ് കാറെടുക്കുന്നതിനായി നീങ്ങിയ സമയത്തായിരുന്നു അക്രമം. അശ്ലീല ഭാഷയിൽ തെറി വിളികളുമായി പിന്തുടര്‍ന്നവരില്‍നിന്നും അപമാനിതരാകും മുമ്പേ ജീവനും കൊണ്ട് യുവതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കാറിനടുത്തേക്ക് എളുപ്പമെത്താൻ കഴിയുന്ന വഴിയില്‍ ചെളിയായതിനാല്‍ പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുള്ള റെയില്‍വെ ക്രോസിങ്ങ് റോഡിലേക്ക് നടന്നുപോകുമ്പോഴാണ് സാമൂഹ്യ വിരുദ്ധർ യുവതികളെ പിൻതുടർന്ന് എത്തിയത്. സ്റ്റേഷൻ പരിസരത്ത് രാത്രിയിൽ വെളിച്ചവും യാത്രക്കാരും കുറവായിരുന്നതിനാല്‍ പരസഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതികള്‍ ഓടി പിതാവിന്റെ കാറില്‍ കയറി ജീവനും കൊണ്ട് രക്ഷപ്പെട്ടത്. പയ്യന്നൂർപോലീസിൽ പല തവണ ഇവിടുത്തെ സാമൂഹ്യ വിരുദ്ധ ശല്യം അറിയിച്ചിട്ടും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും പരാതി പറയുന്നു.

## Article Content

**പയ്യന്നൂര്‍: **ഏഴിമല റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ വനിതാ ഡോക്ടര്‍ക്കും കൂടെയുണ്ടായിരുന്ന വനിതാ സുഹൃത്തിനും നേരെസാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ശനിയാഴ്ച രാത്രി എട്ടരയോടെ സ്റ്റേഷനിൽ മലബാര്‍ എക്‌സ്പ്രസില്‍ എത്തിയവർക്ക് നേരെയാണ് അക്രമമുണ്ടായത്. പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നിരുന്ന യുവവനിതാ ഡോക്ടറുടെ പിതാവ് കാറെടുക്കുന്നതിനായി നീങ്ങിയ സമയത്തായിരുന്നു അക്രമം. അശ്ലീല ഭാഷയിൽ തെറി വിളികളുമായി പിന്തുടര്‍ന്നവരില്‍നിന്നും അപമാനിതരാകും മുമ്പേ ജീവനും കൊണ്ട് യുവതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കാറിനടുത്തേക്ക് എളുപ്പമെത്താൻ കഴിയുന്ന വഴിയില്‍ ചെളിയായതിനാല്‍ പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുള്ള റെയില്‍വെ ക്രോസിങ്ങ് റോഡിലേക്ക് നടന്നുപോകുമ്പോഴാണ് സാമൂഹ്യ വിരുദ്ധർ യുവതികളെ പിൻതുടർന്ന് എത്തിയത്. സ്റ്റേഷൻ പരിസരത്ത് രാത്രിയിൽ വെളിച്ചവും യാത്രക്കാരും കുറവായിരുന്നതിനാല്‍ പരസഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതികള്‍ ഓടി പിതാവിന്റെ കാറില്‍ കയറി ജീവനും കൊണ്ട് രക്ഷപ്പെട്ടത്. പയ്യന്നൂർപോലീസിൽ പല തവണ ഇവിടുത്തെ സാമൂഹ്യ വിരുദ്ധ ശല്യം അറിയിച്ചിട്ടും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും പരാതി പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64904/attack-against-doctor)