---
title: "യുവാവിനെതിരെ പോക്സോ കേസ്"
english_title: "pocso case arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64878/pocso-case-arrest"
published_at: "2022-08-29T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c71cd022c0_download_(1).jpg"
keywords: []
---

# യുവാവിനെതിരെ പോക്സോ കേസ്

> **Lead Summary:** **കണ്ണൂർ:** വീട്ടിൽഉറങ്ങികിടക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓടിളക്കി കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമം യുവാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് പ്രദേശവാസിയായ യുവാവിനെതിരെ സിറ്റി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.കഴിഞ്ഞവർഷം മുതൽ പെൺകുട്ടിയെ നിരന്തരം പിൻതുടർന്ന് യുവാവ്ശല്യം ചെയ്തു വരികയായിരുന്നു.ഇക്കഴിഞ്ഞ 27 ന് രാത്രിയിലാണ് രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് ബന്ധു ഉറങ്ങുകയായിരുന്ന തൊട്ടടുത്ത മുറിയിൽ അനുജനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ ഓടിളക്കി അകത്ത് കയറിയ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്, ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.തുടർന്ന് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

## Article Content

**കണ്ണൂർ:** വീട്ടിൽഉറങ്ങികിടക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓടിളക്കി കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമം യുവാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് പ്രദേശവാസിയായ യുവാവിനെതിരെ സിറ്റി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.കഴിഞ്ഞവർഷം മുതൽ പെൺകുട്ടിയെ നിരന്തരം പിൻതുടർന്ന് യുവാവ്ശല്യം ചെയ്തു വരികയായിരുന്നു.ഇക്കഴിഞ്ഞ 27 ന് രാത്രിയിലാണ് രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് ബന്ധു ഉറങ്ങുകയായിരുന്ന തൊട്ടടുത്ത മുറിയിൽ അനുജനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ ഓടിളക്കി അകത്ത് കയറിയ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്, ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.തുടർന്ന് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64878/pocso-case-arrest)