---
title: "വീട്ടിൽ അതിക്രമം; അതിഥി തൊഴിലാളി പിടിയിൽ"
english_title: "arrest thazhe chovva"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64854/arrest-thazhe-chovva"
published_at: "2022-08-29T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c6345e0938_,.jpg"
keywords: []
---

# വീട്ടിൽ അതിക്രമം; അതിഥി തൊഴിലാളി പിടിയിൽ

> **Lead Summary:** **താഴെചൊവ്വ : **ദേശീയപാതയോരത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ മറുനാടൻ തൊഴിലാളിയുടെ അതിക്രമം.താഴെചൊവ്വ പാലത്തിനടുത്ത് സുധീപത്തിൽ സുധീർ മണ്ടൂക്കിന്റെ വീട്ടിലാണ് സംഭവം. രണ്ടുമണിക്ക് സുധീർ വെള്ളം കുടിക്കാനായി എഴുന്നേറ്റപ്പോൾ ഒരാൾ മുകളിലെ നിലയിൽ നിൽക്കുന്നതായി സി.സി.ടി.വി.യിൽ കണ്ടു.ബഹളം വെച്ചങ്കിലും ഇയാൾ പോകാത്തതിനെ തുടർന്ന് ഉടൻ പോലീസിനെയും സമീപവാസികളെയും അറിയിച്ചു. പോലീസും നാട്ടുകാരും എത്തുമ്പോഴേക്കും ഇയാൾ മുകളിൽനിന്ന് താഴേക്ക് ചാടി ഓടി. അതിനിടെ വരാന്തയിലെ വലിയ ഗ്ലാസ് ഇയാൾ കുത്തിപ്പൊളിക്കുന്നുണ്ടായിരുന്നുവെന്ന് സുധീർ പറഞ്ഞു. ചാടുന്നതിനിടെ കാലിൽ പരിക്കേറ്റു. സമീപത്തെ വീട്ടിൽവെച്ച് ഇയാളെ പോലീസ് പിടികൂടി.മറുനാട്ടുകാരനായ ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായി പോലീസ് പറഞ്ഞു. പേരും വ്യക്തമല്ല. കാലിലെ പരിക്ക് കാരണം ഇയാളെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. മുകളിലത്തെ നില നേരത്തെ വാടകയക്ക് നൽകിയിരുന്നു.അടുത്തമാസം മകന്റെ കല്യാണം നടക്കുന്നതിനാൽ അറ്റകുറ്റപ്പണിക്കായി വാടകക്കാരെ ഒഴിവാക്കിയിരുന്നതായി സുധീർ പറഞ്ഞു.എന്തിനാണ് ഇയാൾ വീട്ടിൽ കയറിയതെന്ന് വ്യക്തമല്ല.

## Article Content

**താഴെചൊവ്വ : **ദേശീയപാതയോരത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ മറുനാടൻ തൊഴിലാളിയുടെ അതിക്രമം.താഴെചൊവ്വ പാലത്തിനടുത്ത് സുധീപത്തിൽ സുധീർ മണ്ടൂക്കിന്റെ വീട്ടിലാണ് സംഭവം. രണ്ടുമണിക്ക് സുധീർ വെള്ളം കുടിക്കാനായി എഴുന്നേറ്റപ്പോൾ ഒരാൾ മുകളിലെ നിലയിൽ നിൽക്കുന്നതായി സി.സി.ടി.വി.യിൽ കണ്ടു.ബഹളം വെച്ചങ്കിലും ഇയാൾ പോകാത്തതിനെ തുടർന്ന് ഉടൻ പോലീസിനെയും സമീപവാസികളെയും അറിയിച്ചു. പോലീസും നാട്ടുകാരും എത്തുമ്പോഴേക്കും ഇയാൾ മുകളിൽനിന്ന് താഴേക്ക് ചാടി ഓടി. അതിനിടെ വരാന്തയിലെ വലിയ ഗ്ലാസ് ഇയാൾ കുത്തിപ്പൊളിക്കുന്നുണ്ടായിരുന്നുവെന്ന് സുധീർ പറഞ്ഞു. ചാടുന്നതിനിടെ കാലിൽ പരിക്കേറ്റു. സമീപത്തെ വീട്ടിൽവെച്ച് ഇയാളെ പോലീസ് പിടികൂടി.മറുനാട്ടുകാരനായ ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായി പോലീസ് പറഞ്ഞു. പേരും വ്യക്തമല്ല. കാലിലെ പരിക്ക് കാരണം ഇയാളെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. മുകളിലത്തെ നില നേരത്തെ വാടകയക്ക് നൽകിയിരുന്നു.അടുത്തമാസം മകന്റെ കല്യാണം നടക്കുന്നതിനാൽ അറ്റകുറ്റപ്പണിക്കായി വാടകക്കാരെ ഒഴിവാക്കിയിരുന്നതായി സുധീർ പറഞ്ഞു.എന്തിനാണ് ഇയാൾ വീട്ടിൽ കയറിയതെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64854/arrest-thazhe-chovva)