---
title: "10 കോടിയുടെ തിമിംഗല ഛർദ്ദിയുമായി മൂന്ന് പേർ അറസ്റ്റിൽ"
english_title: "amber greese"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64811/amber-greese"
published_at: "2022-08-29T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c4be7ecf3e_news-card.jpg"
keywords: []
---

# 10 കോടിയുടെ തിമിംഗല ഛർദ്ദിയുമായി മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **കാഞ്ഞങ്ങാട്: **നഗരത്തിലെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ അന്താരാഷ്ട്ര വിപണിയിൽപത്ത് കോടി രൂപ വിലമതിക്കുന്ന ആമ്പർ ഗ്രീസു (തിമിംഗല ഛർദ്ദി)മായി മൂന്ന് പേരെ പിടികൂടി. കാഞ്ഞങ്ങാട് കൊവ്വൽ പള്ളി സ്വദേശി കെ.വി.നിഷാന്ത്, കാഞ്ഞങ്ങാട് മുറിയനാവിയിലെ മാടമ്പില്ലത്ത് സിദ്ധിഖ് , രാജപുരം കൊട്ടോടിയിലെ പി.ദിവാകരൻ എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്.പി.പി.ബാലകൃഷ്ണൻ നായർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ് പി.സി.എ.അബ്ദുൾ റഹീം എന്നിവരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിൻ്റെ ഭാഗമായി രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് മൂന്നംഗ സംഘത്തെപിടികൂടിയത് . റെയ്ഡിൽ സ്ക്വാഡംഗങ്ങളായ രാജേഷ് മാണിയാട്ട്, ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഷജീഷ്, ഹരീഷ് എന്നിവരുംഉണ്ടായിരുന്നു

## Article Content

**കാഞ്ഞങ്ങാട്: **നഗരത്തിലെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ അന്താരാഷ്ട്ര വിപണിയിൽപത്ത് കോടി രൂപ വിലമതിക്കുന്ന ആമ്പർ ഗ്രീസു (തിമിംഗല ഛർദ്ദി)മായി മൂന്ന് പേരെ പിടികൂടി. കാഞ്ഞങ്ങാട് കൊവ്വൽ പള്ളി സ്വദേശി കെ.വി.നിഷാന്ത്, കാഞ്ഞങ്ങാട് മുറിയനാവിയിലെ മാടമ്പില്ലത്ത് സിദ്ധിഖ് , രാജപുരം കൊട്ടോടിയിലെ പി.ദിവാകരൻ എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്.പി.പി.ബാലകൃഷ്ണൻ നായർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ് പി.സി.എ.അബ്ദുൾ റഹീം എന്നിവരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിൻ്റെ ഭാഗമായി രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് മൂന്നംഗ സംഘത്തെപിടികൂടിയത് . റെയ്ഡിൽ സ്ക്വാഡംഗങ്ങളായ രാജേഷ് മാണിയാട്ട്, ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഷജീഷ്, ഹരീഷ് എന്നിവരുംഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64811/amber-greese)