---
title: "തൊടുപുഴയിൽ ഉരുൾപൊട്ടലിൽ മരണം മൂന്നായി; രണ്ട് പേർക്കായി തിരച്ചിൽ"
english_title: "landslide thodupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64804/landslide-thodupuzha"
published_at: "2022-08-29T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c470cb1e0e_vac.jpg"
keywords: []
---

# തൊടുപുഴയിൽ ഉരുൾപൊട്ടലിൽ മരണം മൂന്നായി; രണ്ട് പേർക്കായി തിരച്ചിൽ

> **Lead Summary:** **തൊടുപുഴ:** തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരണം മൂന്നായി. പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. നാല് വയസ്സുകാരൻ ദേവാനന്ദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നേരത്തെ സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സോമൻ, ഭാര്യ ഷിജി, മകൾ നിമ എന്നിവർക്കായുള്ള തിരച്ചിലാണ് നടക്കുന്നത് കുടയത്തൂർ സംഗമം കവലക്ക് സമീപം മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.

## Article Content

**തൊടുപുഴ:** തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരണം മൂന്നായി. പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. നാല് വയസ്സുകാരൻ ദേവാനന്ദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നേരത്തെ സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സോമൻ, ഭാര്യ ഷിജി, മകൾ നിമ എന്നിവർക്കായുള്ള തിരച്ചിലാണ് നടക്കുന്നത് കുടയത്തൂർ സംഗമം കവലക്ക് സമീപം മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64804/landslide-thodupuzha)