---
title: "എം ഡി എം എ യുമായി 2 യുവാക്കൾ പിടിയിൽ"
english_title: "mdma madakkara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64792/mdma-madakkara"
published_at: "2022-08-29T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c37e4eedd7_news-card.jpg"
keywords: []
---

# എം ഡി എം എ യുമായി 2 യുവാക്കൾ പിടിയിൽ

> **Lead Summary:** കണ്ണപുരം പോലീസിന്റെ പെട്രോളിങ്ങിടയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കളെ പിടികൂടി. പയ്യന്നൂർ സ്വദേശി നിസ മൻസിലിൽ നിഹാദ് അബ്ദുള്ള, മടക്കര ജുമാമസ്ജിദിന് സമീപം ഷഫീർ പടപ്പയിൽ എന്നിവരെയാണ് ഇന്നലെ രാത്രി മടക്കരയിൽ വെച്ച്പിടികൂടിയത്. ഒരു ഗ്രാം 100 മില്ലി എംഡിഎംഎ ഇവരുടെ കൈവശം കണ്ടെത്തി. മടക്കര, അയ്യോത്ത് ഭാഗങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുതലാണ് എന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രിൻസിപ്പൽ എസ്ഐ ദിനേശ് വി ആർ, എ എസ് ഐ റഷീദ്, എസ് സി പി ഒ ജിതിൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കേസെടുത്ത് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ വിൽപ്പനയ്ക്കും ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ എസ്ഐ ദിനേശ് വി ആർ തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു

## Article Content

കണ്ണപുരം പോലീസിന്റെ പെട്രോളിങ്ങിടയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കളെ പിടികൂടി. പയ്യന്നൂർ സ്വദേശി നിസ മൻസിലിൽ നിഹാദ് അബ്ദുള്ള, മടക്കര ജുമാമസ്ജിദിന് സമീപം ഷഫീർ പടപ്പയിൽ എന്നിവരെയാണ് ഇന്നലെ രാത്രി മടക്കരയിൽ വെച്ച്പിടികൂടിയത്. ഒരു ഗ്രാം 100 മില്ലി എംഡിഎംഎ ഇവരുടെ കൈവശം കണ്ടെത്തി. മടക്കര, അയ്യോത്ത് ഭാഗങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുതലാണ് എന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രിൻസിപ്പൽ എസ്ഐ ദിനേശ് വി ആർ, എ എസ് ഐ റഷീദ്, എസ് സി പി ഒ ജിതിൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കേസെടുത്ത് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ വിൽപ്പനയ്ക്കും ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ എസ്ഐ ദിനേശ് വി ആർ തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64792/mdma-madakkara)