---
title: "'എന്റെ പാർട്ടിക്ക് എന്റെ ഹദിയ'; സംസ്ഥാനത്തെ മികച്ച പന്ത്രണ്ട് ശാഖകളിൽ ഒന്നായി മികവിന് ആദരമേറ്റുവാങ്ങി നോർത്ത് കുപ്പം"
english_title: "north kuppam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64751/north-kuppam"
published_at: "2022-08-28T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b8cf3265e7_vac.jpg"
keywords: []
---

# 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ'; സംസ്ഥാനത്തെ മികച്ച പന്ത്രണ്ട് ശാഖകളിൽ ഒന്നായി മികവിന് ആദരമേറ്റുവാങ്ങി നോർത്ത് കുപ്പം

> **Lead Summary:** 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ'; സംസ്ഥാനത്തെ മികച്ച പന്ത്രണ്ട് ശാഖകളിൽ ഒന്നായി മികവിന് ആദരമേറ്റുവാങ്ങി നോർത്ത് കുപ്പം. ചുക്കാൻ പിടിച്ചു കെ വി അബ്ദുള്ള ഹാജി,അകമഴിഞ്ഞു സഹായിച്ച് സുമനസ്സുകളായ പാർട്ടി പ്രവർത്തകർ.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ഫണ്ട്‌ ശേഖരണ ക്യാമ്പയിനിൽ സംസ്ഥാനത്തെ മികച്ച പന്ത്രണ്ട് ശാഖകളിൽ ഒന്നായി സംസ്ഥാന കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങി ചരിത്രം രചിച്ചിരിക്കുകയാണ് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ്.കോഴിക്കോട് ചന്ദ്രിക ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളിൽ നിന്നും നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗിന്റെ അഭിവന്ദ്യ നായകൻ കെ വി അബ്ദുള്ള ഹാജി ഉപഹാരം ഏറ്റുവാങ്ങി.

## Article Content

'എന്റെ പാർട്ടിക്ക് എന്റെ ഹദിയ'; സംസ്ഥാനത്തെ മികച്ച പന്ത്രണ്ട് ശാഖകളിൽ ഒന്നായി മികവിന് ആദരമേറ്റുവാങ്ങി നോർത്ത് കുപ്പം. ചുക്കാൻ പിടിച്ചു കെ വി അബ്ദുള്ള ഹാജി,അകമഴിഞ്ഞു സഹായിച്ച് സുമനസ്സുകളായ പാർട്ടി പ്രവർത്തകർ.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ഫണ്ട്‌ ശേഖരണ ക്യാമ്പയിനിൽ സംസ്ഥാനത്തെ മികച്ച പന്ത്രണ്ട് ശാഖകളിൽ ഒന്നായി സംസ്ഥാന കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങി ചരിത്രം രചിച്ചിരിക്കുകയാണ് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ്.കോഴിക്കോട് ചന്ദ്രിക ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളിൽ നിന്നും നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗിന്റെ അഭിവന്ദ്യ നായകൻ കെ വി അബ്ദുള്ള ഹാജി ഉപഹാരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64751/north-kuppam)