---
title: "സീതിസാഹിബ് അക്കാദമിയ പാഠശാലക്ക് തളിപ്പറമ്പിലും തുടക്കമായി"
english_title: "seethi sahib academia"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64731/seethi-sahib-academia"
published_at: "2022-08-28T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b73791d34e_vac.jpg"
keywords: []
---

# സീതിസാഹിബ് അക്കാദമിയ പാഠശാലക്ക് തളിപ്പറമ്പിലും തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ: **പുതിയ തലമുറയെ മുസ്ലിം ലീഗ് രാഷ്ട്രീയവും ഇന്ത്യൻ ചരിത്രവും പഠിപ്പിച്ചു ചരിത്ര ബോധമുള്ള തലമുറയാക്കി, ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഇന്ത്യയിൽ യഥാർത്ഥ ചരിത്രം പഠിപ്പിച്ചു കൊടുക്കാൻ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ പാട്യ പദ്ധതി സീതി സാഹിബ്‌ അക്കാദമിയ പാഠശാലക്ക് തളിപറമ്പിലും തുടക്കമായി.സീതി സാഹിബിന്റെ പേരിൽ തന്നെ പടുത്തുയർത്തിയ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പാഠശാല മുസ്ലീം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെപി.നൗഷാദിന്റെ അധ്യക്ഷതയിൽ മുസ്ലീം യൂത്ത് ലീഗ് ജില്ല ജന.സെക്രട്ടറി പിസി.നസീർ ഉദ്ഘാടനം ചെയ്തു.മുസ്ലീം യൂത്ത് ലീഗ് ജില്ല വൈ.പ്രസിഡണ്ടും, സീതി സാഹിബ് അക്കാദാമിയ ജില്ലാ കോ ഓർഡിനേറ്ററുമായ സിപി.റഷീദ് വിഷയാവതരണം നടത്തി. ഫൈസൽ ചെറുകുന്നോൻ, എൻ.യു ഷഫീഖ് മാസ്റ്റർ,ഓലിയൻ ജാഫർ,ഉസ്മാൻ കൊമ്മച്ചി,അഷ്റഫ് മുട്ട,പിഎ.ഇർഫാൻ,ഫിയാസ് അള്ളാംകുളം,ഹനീഫ മദ്രസ്സ,സഫുവാൻ കുറ്റിക്കോൽ,അജ്മൽ പാറാട് എന്നിവർ സംസാരിച്ചു.ജന.സെക്രട്ടറി എൻ എ.സിദ്ധീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **പുതിയ തലമുറയെ മുസ്ലിം ലീഗ് രാഷ്ട്രീയവും ഇന്ത്യൻ ചരിത്രവും പഠിപ്പിച്ചു ചരിത്ര ബോധമുള്ള തലമുറയാക്കി, ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഇന്ത്യയിൽ യഥാർത്ഥ ചരിത്രം പഠിപ്പിച്ചു കൊടുക്കാൻ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ പാട്യ പദ്ധതി സീതി സാഹിബ്‌ അക്കാദമിയ പാഠശാലക്ക് തളിപറമ്പിലും തുടക്കമായി.സീതി സാഹിബിന്റെ പേരിൽ തന്നെ പടുത്തുയർത്തിയ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പാഠശാല മുസ്ലീം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെപി.നൗഷാദിന്റെ അധ്യക്ഷതയിൽ മുസ്ലീം യൂത്ത് ലീഗ് ജില്ല ജന.സെക്രട്ടറി പിസി.നസീർ ഉദ്ഘാടനം ചെയ്തു.മുസ്ലീം യൂത്ത് ലീഗ് ജില്ല വൈ.പ്രസിഡണ്ടും, സീതി സാഹിബ് അക്കാദാമിയ ജില്ലാ കോ ഓർഡിനേറ്ററുമായ സിപി.റഷീദ് വിഷയാവതരണം നടത്തി. ഫൈസൽ ചെറുകുന്നോൻ, എൻ.യു ഷഫീഖ് മാസ്റ്റർ,ഓലിയൻ ജാഫർ,ഉസ്മാൻ കൊമ്മച്ചി,അഷ്റഫ് മുട്ട,പിഎ.ഇർഫാൻ,ഫിയാസ് അള്ളാംകുളം,ഹനീഫ മദ്രസ്സ,സഫുവാൻ കുറ്റിക്കോൽ,അജ്മൽ പാറാട് എന്നിവർ സംസാരിച്ചു.ജന.സെക്രട്ടറി എൻ എ.സിദ്ധീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64731/seethi-sahib-academia)