---
title: "ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണം : എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു"
english_title: "choottad paalakkod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64680/choottad-paalakkod"
published_at: "2022-08-28T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b309332d02_vac.jpg"
keywords: []
---

# ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണം : എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു

> **Lead Summary:** ചൂട്ടാട് -പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ചു. പുലിമുട്ട് നിർമ്മിക്കുന്നതിന് സിആർസെഡ് അനുമതി ലഭിച്ച സാഹചര്യത്തിലാണ് എം എൽ എ യും റിബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉദ്യോഗസ്ഥരും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചത്. കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലത്തിൽപ്പെട്ട ചൂടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തിക്ക് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൻ ഉൾപ്പെടുത്തി 28.60 കോടി രൂപയുടെ ഭരണാനുമതി 2021 ഫിബ്രവരിയിൽ ലഭിക്കുകയും സാങ്കേതികാനുമതി നൽകി പ്രവൃത്തി ടെണ്ടർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തീരദേശ പരിപാലന അതോററ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി ആരംഭിക്കുന്നതിന് തടസമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ CRZ ക്ലിയറൻസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം വിജിൻ എം എൽ എ, ബഹു. മുഖ്യമന്ത്രിക്കും മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും നിവേദനം നൽകി യിരുന്നു. ഇതിൻ്റെ ഭാഗമായി പുലിമുട്ട് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. പദ്ധതി ഏറ്റെടുത്തകരാറുകാരനും ഉണ്ടായിരുന്നു. പുതിയങ്ങാടി ചൂട്ടാട് -പാലക്കോട് അഴിമുഖത്തിന് വടക്കും, തെക്കും ഭാഗങ്ങളിൽ യഥാക്രമം 365 മീറ്റർ, 210 മീറ്റർ നീളത്തിൽ കടലിലേക്ക് 2 പുലിമുട്ടുകളുടെ നിർമ്മാണവും, കൂടാതെ പാലക്കോട് പുഴയുടെ വടക്ക് ഭാഗത്ത് ഉള്ളിലേക്ക് 100 മീറ്റർ, തെക്ക് ഭാഗത്ത് 95 മീറ്റർ, ചൂട്ടാട് ഭാഗത്ത് 500 മീറ്റർ നീളത്തിൽ പുഴ സംരക്ഷണ പ്രവൃത്തിയും ഉൾപ്പെടുന്നതാണ് പദ്ധതി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി നിരന്തരമായി ഉണ്ടാകുന്ന ബോട്ടപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി പുലിമുട്ട് നിർമ്മിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചത്. എത്രയും വേഗത്തിൽ പ്രവൃത്തി ആരംഭിക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദ്ദേശം നൽകി. പുലിമുട്ട് നിർമ്മാണം പൂർത്തിയാകുന്നതോടെ മത്സ്യതൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് വലിയ ആശ്വാസമായിരിക്കും. എം എൽ എ യോടൊപ്പം സുനിൽകുമാർ കെ (അഡീഷണൽ സെക്രട്ടറി റിബിൽഡ് കേരള) കെ.നാരായണൻ (ഹരിത കേരള മിഷൻ), ജോ പോൾ ജോസഫ് (കൺസൾട്ടൻ്റ് റിബിൽഡ് കേരള), ഹാർബർ എഞ്ചിനിയറി ങ്ങ് വകുപ്പ് ഉദ്യോഗസ്ഥരായ ദിനേശ് ശങ്കർ (എക്സിക്യൂട്ടിവ് എഞ്ചിനിയർ) എൻ വിനയൻ (അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ) ബിജു നമ്പ്യാർ (അസിസ്റ്റൻറ് എഞ്ചിനിയർ) എന്നിവരും ഉണ്ടായിരുന്നു.

## Article Content

ചൂട്ടാട് -പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ചു. പുലിമുട്ട് നിർമ്മിക്കുന്നതിന് സിആർസെഡ് അനുമതി ലഭിച്ച സാഹചര്യത്തിലാണ് എം എൽ എ യും റിബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉദ്യോഗസ്ഥരും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചത്. കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലത്തിൽപ്പെട്ട ചൂടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തിക്ക് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൻ ഉൾപ്പെടുത്തി 28.60 കോടി രൂപയുടെ ഭരണാനുമതി 2021 ഫിബ്രവരിയിൽ ലഭിക്കുകയും സാങ്കേതികാനുമതി നൽകി പ്രവൃത്തി ടെണ്ടർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തീരദേശ പരിപാലന അതോററ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി ആരംഭിക്കുന്നതിന് തടസമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ CRZ ക്ലിയറൻസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം വിജിൻ എം എൽ എ, ബഹു. മുഖ്യമന്ത്രിക്കും മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും നിവേദനം നൽകി യിരുന്നു. ഇതിൻ്റെ ഭാഗമായി പുലിമുട്ട് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. പദ്ധതി ഏറ്റെടുത്തകരാറുകാരനും ഉണ്ടായിരുന്നു. പുതിയങ്ങാടി ചൂട്ടാട് -പാലക്കോട് അഴിമുഖത്തിന് വടക്കും, തെക്കും ഭാഗങ്ങളിൽ യഥാക്രമം 365 മീറ്റർ, 210 മീറ്റർ നീളത്തിൽ കടലിലേക്ക് 2 പുലിമുട്ടുകളുടെ നിർമ്മാണവും, കൂടാതെ പാലക്കോട് പുഴയുടെ വടക്ക് ഭാഗത്ത് ഉള്ളിലേക്ക് 100 മീറ്റർ, തെക്ക് ഭാഗത്ത് 95 മീറ്റർ, ചൂട്ടാട് ഭാഗത്ത് 500 മീറ്റർ നീളത്തിൽ പുഴ സംരക്ഷണ പ്രവൃത്തിയും ഉൾപ്പെടുന്നതാണ് പദ്ധതി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി നിരന്തരമായി ഉണ്ടാകുന്ന ബോട്ടപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി പുലിമുട്ട് നിർമ്മിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചത്. എത്രയും വേഗത്തിൽ പ്രവൃത്തി ആരംഭിക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദ്ദേശം നൽകി. പുലിമുട്ട് നിർമ്മാണം പൂർത്തിയാകുന്നതോടെ മത്സ്യതൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് വലിയ ആശ്വാസമായിരിക്കും. എം എൽ എ യോടൊപ്പം സുനിൽകുമാർ കെ (അഡീഷണൽ സെക്രട്ടറി റിബിൽഡ് കേരള) കെ.നാരായണൻ (ഹരിത കേരള മിഷൻ), ജോ പോൾ ജോസഫ് (കൺസൾട്ടൻ്റ് റിബിൽഡ് കേരള), ഹാർബർ എഞ്ചിനിയറി ങ്ങ് വകുപ്പ് ഉദ്യോഗസ്ഥരായ ദിനേശ് ശങ്കർ (എക്സിക്യൂട്ടിവ് എഞ്ചിനിയർ) എൻ വിനയൻ (അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ) ബിജു നമ്പ്യാർ (അസിസ്റ്റൻറ് എഞ്ചിനിയർ) എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64680/choottad-paalakkod)