---
title: "തെരുവ് നായ്ക്കള്‍ക്ക് മേല്‍ ആയുധ പരിശീലനം നടത്തുന്നതായി പരാതി; അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യം"
english_title: "street dog"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64669/street-dog"
published_at: "2022-08-28T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b160043fe5_vac.jpg"
keywords: []
---

# തെരുവ് നായ്ക്കള്‍ക്ക് മേല്‍ ആയുധ പരിശീലനം നടത്തുന്നതായി പരാതി; അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യം

> **Lead Summary:** തെരുവ് നായ്ക്കള്‍ക്ക് മേല്‍ ആയുധ പരിശീലനം നടത്തുന്നുവെന്ന് പരാതി.നായ്ക്കളുടെ കാലിനും, ദേഹത്തും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപരുക്കേല്‍പ്പിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറം, പട്ടാമ്പി മേഖലകളിലാണ് വെട്ടേറ്റ നിലയില്‍ നായ്ക്കളെ കണ്ടെത്തിയത്. രാത്രിയിലാണ് തെരുവ് നായ്ക്കളെ വെട്ടിപരുക്കേല്‍പ്പിക്കുന്നതെന്നാണ് വിവരം. മാരകമായി പരുക്കേറ്റ തെരുവ് നായ്ക്കള്‍ ജില്ലയുടെ പല ഭാഗത്തും നിത്യ കാഴ്ചയായി മാറുകയാണ്. നായകളെ ആക്രമിക്കുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് മുന്‍പും സമാന രീതിയില്‍ കടമ്പഴിപ്പുറത്ത് ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും, അന്ന് ബസ് സ്റ്റോപുകളില്‍ കിടന്നുറങ്ങിയവര്‍ക്ക് പോലും ക്രൂരമായി പരുക്കേറ്റതായും നാട്ടുകാര്‍ പറഞ്ഞു. കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് ജില്ലയില്‍ നായ്ക്കളെ വെടിയേറ്റ നിലയിലും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെട്ടേറ്റ നിലയില്‍ തെരുവ് നായ്ക്കളെ കടമ്പഴിപ്പുറത്ത് കണ്ടെത്തിയത്.

## Article Content

തെരുവ് നായ്ക്കള്‍ക്ക് മേല്‍ ആയുധ പരിശീലനം നടത്തുന്നുവെന്ന് പരാതി.നായ്ക്കളുടെ കാലിനും, ദേഹത്തും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപരുക്കേല്‍പ്പിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറം, പട്ടാമ്പി മേഖലകളിലാണ് വെട്ടേറ്റ നിലയില്‍ നായ്ക്കളെ കണ്ടെത്തിയത്. രാത്രിയിലാണ് തെരുവ് നായ്ക്കളെ വെട്ടിപരുക്കേല്‍പ്പിക്കുന്നതെന്നാണ് വിവരം. മാരകമായി പരുക്കേറ്റ തെരുവ് നായ്ക്കള്‍ ജില്ലയുടെ പല ഭാഗത്തും നിത്യ കാഴ്ചയായി മാറുകയാണ്. നായകളെ ആക്രമിക്കുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് മുന്‍പും സമാന രീതിയില്‍ കടമ്പഴിപ്പുറത്ത് ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും, അന്ന് ബസ് സ്റ്റോപുകളില്‍ കിടന്നുറങ്ങിയവര്‍ക്ക് പോലും ക്രൂരമായി പരുക്കേറ്റതായും നാട്ടുകാര്‍ പറഞ്ഞു. കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് ജില്ലയില്‍ നായ്ക്കളെ വെടിയേറ്റ നിലയിലും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെട്ടേറ്റ നിലയില്‍ തെരുവ് നായ്ക്കളെ കടമ്പഴിപ്പുറത്ത് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64669/street-dog)