---
title: "കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തളിപ്പറമ്പ് ഡി ഇ ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി"
english_title: "kstu protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64554/kstu-protest"
published_at: "2022-08-27T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a19277ccdd_vac.jpg"
keywords: []
---

# കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തളിപ്പറമ്പ് ഡി ഇ ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി

> **Lead Summary:** **തളിപ്പറമ്പ : **തസ്തിക നിർണയത്തിൽ ഹൈസ്‌കൂളിൽ നിന്നും പിൻവലിച്ച 1:40 പുന:സ്ഥാപിക്കുക, മെഡിസെപ്പ് പകൽകൊള്ള അവസാനിപ്പിക്കുക, ഉച്ചഭക്ഷണ വിഹിതം വർധിപ്പിക്കുക, പാചക തൊഴിലാളി വേതനം വർധിപ്പിക്കുക, സ്റ്റാറ്റൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, കാര്യക്ഷമമായി പ്രവർത്തിക്കുന്ന പെൺ പള്ളിക്കൂടങ്ങൾക്ക് നേരെയുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണയുടെ ഭാഗമായി തളിപ്പറമ്പ ഡി. ഇ. ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ടി മുസ്തഫ ഉദ്ഘാടനം ചെയ്തു. എം. കെ ഷബിത അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി മുനീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ ടി സാജിദ്, ടി. പി ഹാമിദ്, എം. അബ്ദുൽ ജലീൽ, അഷ്‌റഫ്‌ അലി, ടി. വി മുഹമ്മദ്‌ അമീൻ, സി. സി മുഹമ്മദ്‌ നവാസ്, നസീർ കമ്പിൽ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ : **തസ്തിക നിർണയത്തിൽ ഹൈസ്‌കൂളിൽ നിന്നും പിൻവലിച്ച 1:40 പുന:സ്ഥാപിക്കുക, മെഡിസെപ്പ് പകൽകൊള്ള അവസാനിപ്പിക്കുക, ഉച്ചഭക്ഷണ വിഹിതം വർധിപ്പിക്കുക, പാചക തൊഴിലാളി വേതനം വർധിപ്പിക്കുക, സ്റ്റാറ്റൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, കാര്യക്ഷമമായി പ്രവർത്തിക്കുന്ന പെൺ പള്ളിക്കൂടങ്ങൾക്ക് നേരെയുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണയുടെ ഭാഗമായി തളിപ്പറമ്പ ഡി. ഇ. ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ടി മുസ്തഫ ഉദ്ഘാടനം ചെയ്തു. എം. കെ ഷബിത അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി മുനീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ ടി സാജിദ്, ടി. പി ഹാമിദ്, എം. അബ്ദുൽ ജലീൽ, അഷ്‌റഫ്‌ അലി, ടി. വി മുഹമ്മദ്‌ അമീൻ, സി. സി മുഹമ്മദ്‌ നവാസ്, നസീർ കമ്പിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64554/kstu-protest)