---
title: "വീട്ടിൽ അതിക്രമിച്ച് കയറി കാർ ഡ്രൈവറെയും ഭാര്യയും മർദ്ദിച്ചു : രണ്ടുപേർക്കെതിരെ കേസ്"
english_title: "case for attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64515/case-for-attack"
published_at: "2022-08-27T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309f40d1c108_download.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി കാർ ഡ്രൈവറെയും ഭാര്യയും മർദ്ദിച്ചു : രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** കാർഡ്രൈവറുടെ വീട്ടിൽ അതിക്രമിച്ച് കയറി ഡ്രൈവറെയും അയാളുടെ ഭാര്യയെയും മർദ്ദിച്ച് കാർ കടത്തികൊണ്ടു പോയതായ കാർ ഉടമയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം രണ്ടു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി ഇല്ലിപ്പുറം സ്വദേശി ഷൗക്കത്തലിയുടെ പരാതിയിലാണ് ജെഫർ സലീഷ്, എം.എഫ്.മിഖാൽ എന്നിവർക്കെതിരെ കേസെടുത്തത്.2018 ഡിസമ്പർ 11 മുതൽ 2022 എപ്രിൽ 13 വരെയുള്ള കാലയളവിൽ പരാതിക്കാരൻ 11,80,000 രൂപ കൊടുത്തു വാങ്ങിയ കാർ ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് അഴീക്കോട്മൂപ്പൻപാറയിൽ താമസിക്കുന്ന ഡ്രൈവറുടെ വീട്ടിലെത്തിയ സംഘം ഡ്രൈവറെ മർദ്ദിക്കുകയും തടയാൻ ചെന്ന ഭാര്യയെ മർദ്ദിച്ച ശേഷം കാർ കടത്തികൊണ്ടു പോയി എന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

കാർഡ്രൈവറുടെ വീട്ടിൽ അതിക്രമിച്ച് കയറി ഡ്രൈവറെയും അയാളുടെ ഭാര്യയെയും മർദ്ദിച്ച് കാർ കടത്തികൊണ്ടു പോയതായ കാർ ഉടമയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം രണ്ടു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി ഇല്ലിപ്പുറം സ്വദേശി ഷൗക്കത്തലിയുടെ പരാതിയിലാണ് ജെഫർ സലീഷ്, എം.എഫ്.മിഖാൽ എന്നിവർക്കെതിരെ കേസെടുത്തത്.2018 ഡിസമ്പർ 11 മുതൽ 2022 എപ്രിൽ 13 വരെയുള്ള കാലയളവിൽ പരാതിക്കാരൻ 11,80,000 രൂപ കൊടുത്തു വാങ്ങിയ കാർ ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് അഴീക്കോട്മൂപ്പൻപാറയിൽ താമസിക്കുന്ന ഡ്രൈവറുടെ വീട്ടിലെത്തിയ സംഘം ഡ്രൈവറെ മർദ്ദിക്കുകയും തടയാൻ ചെന്ന ഭാര്യയെ മർദ്ദിച്ച ശേഷം കാർ കടത്തികൊണ്ടു പോയി എന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64515/case-for-attack)