---
title: "വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രവർത്തകരെ ആക്രമിച്ച കേസ്: നൗഫലിന്റെ മുൻകൂർ ജാമ്യം തള്ളി"
english_title: "court order against noufal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64406/court-order-against-noufal"
published_at: "2022-08-27T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309984493eec_Kerala-High-Court-min1.jpg"
keywords: []
---

# വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രവർത്തകരെ ആക്രമിച്ച കേസ്: നൗഫലിന്റെ മുൻകൂർ ജാമ്യം തള്ളി

> **Lead Summary:** **തളിപ്പറമ്പ്; **തളിപ്പറമ്പിലെ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടത് തിരിച്ചു പിടിക്കാൻ ശക്തമായ രീതിയിൽ പ്രവർത്തിക്കുന്ന സംരക്ഷണ സമിതി സിക്രട്ടറി കുറിയാലി സിദ്ധിഖിനെയും ദിൽഷാദ് പാലക്കോടനെയും ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ച തളിപ്പറമ്പിലെ ചുള്ളിയോടൻ പൊട്ടിച്ചി നൗഫലിൻ്റെ ജാമ്യഅപേക്ഷ ഹൈക്കോടതി തള്ളി. ആക്രമണം നടക്കുന്ന സമയത്തു മറ്റൊരു സ്ഥലത്താണുണ്ടായത് എന്നും അതിന് സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ട് എന്നും നൗഫലിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് വി എ സതീഷ്, വി ടി മാധവനുണ്ണി, ആനന്ദ് വി എസ് എന്നിവർ വാദിച്ചുവെങ്കിലും ആക്രമണം ഉണ്ടായ സ്ഥലത്തു നിന്നും മുന്നൂറ് മീറ്റർ അകലത്തിൽ ഉള്ള മറ്റൊരു സിസിടിവിയിൽ ജിന്ന് നൗഫലിന്റെ സാന്നിധ്യം കോടതി മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ നൗഫലിന്റെ പങ്ക് കോടതിക്ക് ബോധ്യം വന്ന കാരണത്താൽ മുൻ‌കൂർ ജാമ്യഅപേക്ഷ ഹൈ കോടതി തള്ളുകയായിരുന്നു. ദിൽഷാദ് പാലക്കോടന് വേണ്ടി അഡ്വക്കറ്റ് ധന്യ ബാബു, റിച്ചു തെരേസ റോബർട്, എം സി ആഷി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായി. ഹൈക്കോടതി ജഡ്ജ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് മുൻ‌കൂർ ജാമ്യം തള്ളിയത്.

## Article Content

**തളിപ്പറമ്പ്; **തളിപ്പറമ്പിലെ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടത് തിരിച്ചു പിടിക്കാൻ ശക്തമായ രീതിയിൽ പ്രവർത്തിക്കുന്ന സംരക്ഷണ സമിതി സിക്രട്ടറി കുറിയാലി സിദ്ധിഖിനെയും ദിൽഷാദ് പാലക്കോടനെയും ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ച തളിപ്പറമ്പിലെ ചുള്ളിയോടൻ പൊട്ടിച്ചി നൗഫലിൻ്റെ ജാമ്യഅപേക്ഷ ഹൈക്കോടതി തള്ളി. ആക്രമണം നടക്കുന്ന സമയത്തു മറ്റൊരു സ്ഥലത്താണുണ്ടായത് എന്നും അതിന് സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ട് എന്നും നൗഫലിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് വി എ സതീഷ്, വി ടി മാധവനുണ്ണി, ആനന്ദ് വി എസ് എന്നിവർ വാദിച്ചുവെങ്കിലും ആക്രമണം ഉണ്ടായ സ്ഥലത്തു നിന്നും മുന്നൂറ് മീറ്റർ അകലത്തിൽ ഉള്ള മറ്റൊരു സിസിടിവിയിൽ ജിന്ന് നൗഫലിന്റെ സാന്നിധ്യം കോടതി മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ നൗഫലിന്റെ പങ്ക് കോടതിക്ക് ബോധ്യം വന്ന കാരണത്താൽ മുൻ‌കൂർ ജാമ്യഅപേക്ഷ ഹൈ കോടതി തള്ളുകയായിരുന്നു. ദിൽഷാദ് പാലക്കോടന് വേണ്ടി അഡ്വക്കറ്റ് ധന്യ ബാബു, റിച്ചു തെരേസ റോബർട്, എം സി ആഷി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായി. ഹൈക്കോടതി ജഡ്ജ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് മുൻ‌കൂർ ജാമ്യം തള്ളിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64406/court-order-against-noufal)