---
title: "കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാത്ത് പ്രവൃത്തികൾ വേഗത്തിൽ പൂർത്തികരിക്കും"
english_title: "kallyassery constituency"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64367/kallyassery-constituency"
published_at: "2022-08-26T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308ea437916e_vac.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാത്ത് പ്രവൃത്തികൾ വേഗത്തിൽ പൂർത്തികരിക്കും

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. പഴയങ്ങാടി പാലത്തിന്റെ ടെൻറർ നടപടി സ്വീകരിച്ചു. കാവിൻമുനമ്പ് പാലത്തിന് സാങ്കേതികനുമതിയുടെ ഘട്ടത്തിലാണ്. വെങ്ങര റേയിൽവെ മേൽപാലം പ്രവൃത്തി പുരോഗമിക്കുകയാണെന്നും വണ്ണാത്തികടവ് പാലം പ്രവൃത്തി ഡിസംബറിൽ പൂർത്തികരിക്കുമെന്നും പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹാരീഷ് പറഞ്ഞു. മാട്ടൂൽ-മടക്കരപ്പാലം, പഴയങ്ങാടി പാലം എന്നിവ അറ്റകുറ്റ പ്രവൃത്തി ചെയ്യുന്നതിനും, ജനങ്ങൾക്ക് പ്രയാസം വരാത്തവിധത്തിൽ ഗതാഗത നിയന്ത്രണം വരുത്തി ഓണത്തിന് ശേഷം പ്രവൃത്തി ആരംഭിക്കാനും തീരുമാനിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏഴിലോട്- പുതിയ പുഴക്കര റോഡ് പ്രവൃത്തി പുന:രാരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബു കൃഷ്ണരാജ് അറിയിച്ചു. കുപ്പം ചുടല പാണപ്പുഴ എടക്കോം റോഡ്, ചന്തപുര- കണ്ണപുരം റോഡ്, തളിപറമ്പ്-പട്ടുവം - ചെറുകുന്ന് റോഡ് പ്രവൃത്തി പൂർത്തിയായി. മാട്ടൂൽ-മടക്കര റോഡ് ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയായി. ഇരിണാവ് - ഇരിണാവ് പാലം വരെയുള്ള റോഡ് പ്രവൃത്തി മഴക്ക് ശേഷം ആരംഭിക്കുന്നതിനും തീരുമാനിച്ചു. വെങ്ങര ഗവ ഐ ടി ഐ കെട്ടിടം (3.10 കോടി) പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കുഞ്ഞിമംഗലം ഹയർ സെക്കൻ്ററി സ്കൂൾ ലാബ്, ലൈബ്രറി പ്രവൃത്തി പൂർത്തിയായി. കൊട്ടില ഗവ ഹയർ സെക്കൻ്ററി സ്കൂൾ ലാബ് ലൈബ്രറി കെട്ടിടം പൂർത്തിയായി. പ്രസ്തുത കെട്ടിടത്തിന് മുകളിൽ രണ്ടാം ഘട്ട പ്രവൃത്തിയും , മടക്കര ഗവ വെൽഫയർ എൽ പി സ്കൂൾ പ്രവൃത്തിയും പുരോഗമിക്കുകയാണ്. പാണപ്പുഴ ഗവ എൽ പി സ്കൂൾ (1 കോടി), ചെറുവച്ചേരി ഗവ എൽ പി സ്കൂൾ (1 കോടി), പുറച്ചേരി ഗവ യു പി സ്കൂൾ കെട്ടിടം (71 ലക്ഷം) എന്നി പ്രവൃത്തികൾ ടെൻറർ നടപടി പൂർത്തിയായി. എത്രയും വേഗത്തിൽ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒരു കോടി അനുവദിച്ച നെരുവമ്പ്രം ഗവ വെക്കേഷണൽ ഹയർ സെക്കൻ്റററി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു കുഞ്ഞിമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട പ്രവൃത്തി പുരോഗമിക്കുകയാണ്. പിലാത്തറ - പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉപരിതലം മിനുക്കൽ പ്രവൃത്തിക്ക് 25 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിന് വേഗത്തിൽ അംഗീകാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു ഭരണാനുമതി ലഭിച്ച കാവിൽ മുനമ്പ്- മുള്ളൂൽ വെള്ളിക്കീൽ ഏഴാംമയിൽ റോഡ് ( 2.50 കോടി), സി ആർ ഐ എഫിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പൊന്നുരുക്കിപ്പാറ - കാരകുണ്ട് -മടന്തട്ട റോഡ് (19.90 കോടി) എന്നീ റോഡുകളുടെ ടെൻറർ നടപടി എത്രയും വേഗത്തിൽ സ്വീകരിക്കണമെന്ന് എം എൽ എ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് നിർദേശം നൽകി. പരിയാരം കണ്ണൂർ ഗവ മെസിക്കൽ കോളേജിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. പരിയാരം ഗവ ആയുർവേദ കോളേജ് വനിത ഹോസ്റ്റൽ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയായി. രണ്ടാംഘട്ട പ്രവൃത്തി (2 കോടി) ആരംഭിച്ചു. പേ വാർഡ് ഐ പി ബ്ലോക്കിൻ്റെ പ്രവൃത്തി ഫിബ്രവരിയിൽ പൂർത്തികരിക്കുന്നതിനും തീരുമാനിച്ചു പഴയങ്ങാടി താലൂക്ക് ആശുപത്രി പ്രവൃത്തി ടെൻറർ നടപടി പൂർത്തിയായി. ഓണം കഴിഞ്ഞൽ ഉടൻ പ്രവൃത്തി തുടങ്ങണമെന്ന് എം എൽ എ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി യോഗത്തിൽ കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി നോഡൽ ഓഫീസർ ഷിബു കൃഷ്ണ രാജ് (എക്സി എഞ്ചിനിയർ, കെ.ആർ എഫ് ബി പി എം യു ), ജിഷാകുമാരി കെ ( എക്സി എഞ്ചിനിയർ കെട്ടിട വിഭാഗം), കെ.എം ഹരീഷ് (പാലം വിഭാഗം), എം ജഗദീഷ് (റോഡ്സ് വിഭാഗം) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ മനോജ് കുമാർ കെ വി (കെആർ എഫ് ബി ), രാം കിഷോർ പി, പ്രവീൺ കെ ( റോഡ് വിഭാഗം), സാബു വി പി, സവിത സി, ജ്യോതി ജി എസ് ( കെട്ടിടവിഭാഗം) തുടങ്ങിയവർ സംസാരിച്ചു.

## Article Content

കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. പഴയങ്ങാടി പാലത്തിന്റെ ടെൻറർ നടപടി സ്വീകരിച്ചു. കാവിൻമുനമ്പ് പാലത്തിന് സാങ്കേതികനുമതിയുടെ ഘട്ടത്തിലാണ്. വെങ്ങര റേയിൽവെ മേൽപാലം പ്രവൃത്തി പുരോഗമിക്കുകയാണെന്നും വണ്ണാത്തികടവ് പാലം പ്രവൃത്തി ഡിസംബറിൽ പൂർത്തികരിക്കുമെന്നും പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹാരീഷ് പറഞ്ഞു. മാട്ടൂൽ-മടക്കരപ്പാലം, പഴയങ്ങാടി പാലം എന്നിവ അറ്റകുറ്റ പ്രവൃത്തി ചെയ്യുന്നതിനും, ജനങ്ങൾക്ക് പ്രയാസം വരാത്തവിധത്തിൽ ഗതാഗത നിയന്ത്രണം വരുത്തി ഓണത്തിന് ശേഷം പ്രവൃത്തി ആരംഭിക്കാനും തീരുമാനിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏഴിലോട്- പുതിയ പുഴക്കര റോഡ് പ്രവൃത്തി പുന:രാരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബു കൃഷ്ണരാജ് അറിയിച്ചു. കുപ്പം ചുടല പാണപ്പുഴ എടക്കോം റോഡ്, ചന്തപുര- കണ്ണപുരം റോഡ്, തളിപറമ്പ്-പട്ടുവം - ചെറുകുന്ന് റോഡ് പ്രവൃത്തി പൂർത്തിയായി. മാട്ടൂൽ-മടക്കര റോഡ് ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയായി. ഇരിണാവ് - ഇരിണാവ് പാലം വരെയുള്ള റോഡ് പ്രവൃത്തി മഴക്ക് ശേഷം ആരംഭിക്കുന്നതിനും തീരുമാനിച്ചു. വെങ്ങര ഗവ ഐ ടി ഐ കെട്ടിടം (3.10 കോടി) പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കുഞ്ഞിമംഗലം ഹയർ സെക്കൻ്ററി സ്കൂൾ ലാബ്, ലൈബ്രറി പ്രവൃത്തി പൂർത്തിയായി. കൊട്ടില ഗവ ഹയർ സെക്കൻ്ററി സ്കൂൾ ലാബ് ലൈബ്രറി കെട്ടിടം പൂർത്തിയായി. പ്രസ്തുത കെട്ടിടത്തിന് മുകളിൽ രണ്ടാം ഘട്ട പ്രവൃത്തിയും , മടക്കര ഗവ വെൽഫയർ എൽ പി സ്കൂൾ പ്രവൃത്തിയും പുരോഗമിക്കുകയാണ്. പാണപ്പുഴ ഗവ എൽ പി സ്കൂൾ (1 കോടി), ചെറുവച്ചേരി ഗവ എൽ പി സ്കൂൾ (1 കോടി), പുറച്ചേരി ഗവ യു പി സ്കൂൾ കെട്ടിടം (71 ലക്ഷം) എന്നി പ്രവൃത്തികൾ ടെൻറർ നടപടി പൂർത്തിയായി. എത്രയും വേഗത്തിൽ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒരു കോടി അനുവദിച്ച നെരുവമ്പ്രം ഗവ വെക്കേഷണൽ ഹയർ സെക്കൻ്റററി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു കുഞ്ഞിമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട പ്രവൃത്തി പുരോഗമിക്കുകയാണ്. പിലാത്തറ - പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉപരിതലം മിനുക്കൽ പ്രവൃത്തിക്ക് 25 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിന് വേഗത്തിൽ അംഗീകാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു ഭരണാനുമതി ലഭിച്ച കാവിൽ മുനമ്പ്- മുള്ളൂൽ വെള്ളിക്കീൽ ഏഴാംമയിൽ റോഡ് ( 2.50 കോടി), സി ആർ ഐ എഫിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പൊന്നുരുക്കിപ്പാറ - കാരകുണ്ട് -മടന്തട്ട റോഡ് (19.90 കോടി) എന്നീ റോഡുകളുടെ ടെൻറർ നടപടി എത്രയും വേഗത്തിൽ സ്വീകരിക്കണമെന്ന് എം എൽ എ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് നിർദേശം നൽകി. പരിയാരം കണ്ണൂർ ഗവ മെസിക്കൽ കോളേജിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. പരിയാരം ഗവ ആയുർവേദ കോളേജ് വനിത ഹോസ്റ്റൽ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയായി. രണ്ടാംഘട്ട പ്രവൃത്തി (2 കോടി) ആരംഭിച്ചു. പേ വാർഡ് ഐ പി ബ്ലോക്കിൻ്റെ പ്രവൃത്തി ഫിബ്രവരിയിൽ പൂർത്തികരിക്കുന്നതിനും തീരുമാനിച്ചു പഴയങ്ങാടി താലൂക്ക് ആശുപത്രി പ്രവൃത്തി ടെൻറർ നടപടി പൂർത്തിയായി. ഓണം കഴിഞ്ഞൽ ഉടൻ പ്രവൃത്തി തുടങ്ങണമെന്ന് എം എൽ എ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി യോഗത്തിൽ കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി നോഡൽ ഓഫീസർ ഷിബു കൃഷ്ണ രാജ് (എക്സി എഞ്ചിനിയർ, കെ.ആർ എഫ് ബി പി എം യു ), ജിഷാകുമാരി കെ ( എക്സി എഞ്ചിനിയർ കെട്ടിട വിഭാഗം), കെ.എം ഹരീഷ് (പാലം വിഭാഗം), എം ജഗദീഷ് (റോഡ്സ് വിഭാഗം) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ മനോജ് കുമാർ കെ വി (കെആർ എഫ് ബി ), രാം കിഷോർ പി, പ്രവീൺ കെ ( റോഡ് വിഭാഗം), സാബു വി പി, സവിത സി, ജ്യോതി ജി എസ് ( കെട്ടിടവിഭാഗം) തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64367/kallyassery-constituency)