---
title: "സിപിഎം ഭരിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നിക്ഷേപകരെയും വ്യവസായികളെയും വേട്ടയാടുന്നു: മുസ്ലിം ലീഗ്"
english_title: "abdul kareem chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64365/abdul-kareem-chelery"
published_at: "2022-08-26T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308e9c153871_flag.jpg"
keywords: []
---

# സിപിഎം ഭരിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നിക്ഷേപകരെയും വ്യവസായികളെയും വേട്ടയാടുന്നു: മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ: **സിപിഎം ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിക്ഷേപകരെയും വ്യവസായികളെയും വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി ആരോപിച്ചു. ഇതിനു ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ തലശ്ശേരിയിൽ ഉണ്ടായിരിക്കുന്നത് . ഫർണിച്ചർ നിർമ്മാണ യൂണിറ്റ് ഉടമ രാജ് കബീറിനും ഭാര്യ ദീപയ്ക്കും നാടുവിടേണ്ടി വന്നത് സിപിഎം ഭരണത്തിലിരിക്കുന്ന തലശ്ശേരി നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പീഡനം മൂലമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് വീമ്പിളക്കുന്ന ഇടതുപക്ഷ ഭരണക്കാർ ആ വാദം തിരുത്തണമെന്ന് കരീം ചേലേരിആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ തന്നെ ആന്തൂരിൽ അധികാരികളുടെ നിരന്തര പീഡനം സഹിക്കവയ്യാതെ സാജൻ എന്ന പ്രവാസി ആത്മഹത്യ ചെയ്യേണ്ടി വന്ന സ്ഥിതി കേരളമാകെ ചർച്ച ചെയ്യപ്പെട്ടതാണ് . എന്നിട്ടും നിലപാട് തിരുത്തില്ലെന്നസിപിഎം രാഷ്ട്രീയത്തിന്റെ മറ്റൊരുഉദാഹരണമാണ്ഇപ്പോൾതലശ്ശേരിയിൽഉണ്ടായിരിക്കുന്നത്. തലശ്ശേരി നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായനിഷേധാത്മക നിലപാട് മൂലമാണ് രാജ് കബീറും ഭാര്യയും നാടുവിടേണ്ടിവന്നത് . തങ്ങളുടെ ഫർണ്ണിച്ചർ സ്ഥാപനം തുറന്നു പ്രവർത്തിക്കാനാവശ്യമായ സഹായം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇവർ പലതവണ നഗരസഭ ചെയർമാനെയും വൈസ്ചെയർമാനെയുംമറ്റുംകണ്ടുഅപേക്ഷിച്ചിരുന്നുവെങ്കിലും ഇവർക്ക് നീതി ലഭിച്ചില്ലെന്നാണ് ഇവർ തന്നെ വാട്സ്ആപ്പ് സന്ദേശംവഴിവ്യക്തമാക്കിയിട്ടുള്ളത്. സ്ഥലം കയ്യേറിയതിന് ചുമത്തിയ ഭാരിച്ച പിഴതവണകളായി അടക്കാൻ ഹൈക്കോടതി അനുവദിനൽകിയിട്ടും നഗരസഭയിലെ ഏമാന്മാർ കനിഞ്ഞില്ല എന്നാണ് ഇവർ വാട്സാപ്പിലൂടെ അറിയിച്ചത്. ആദ്യ തവണ അടക്കാൻ പോയപ്പോൾ രാജ് കബീറിനെ നഗരസഭ ഉദ്യോഗസ്ഥന്മാർ അപമാനിച്ചു വിടുകയാണ് ചെയ്യുകയുണ്ടായത് . ഏത് നിയമത്തിനും മുകളിലാണ് ഞങ്ങൾ എന്ന ദാഷ്ഠ്യമാണ് സിപിഎം ഭരിക്കുന്ന മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കണ്ടുവരുന്നത്. ജനങ്ങളെ അവർ വെല്ലുവിളിക്കുകയാണ് .അധികാരവികേന്ദ്രീകരണം നടപ്പിലാക്കി എന്ന് അട്ടഹസിക്കുന്ന ഇവർ അതിന്റെ അന്തസത്തയെ ചോദ്യംചെയ്യുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് .ഈ പ്രശ്നത്തിൽ മറുപടി പറയേണ്ട വ്യവസായ മന്ത്രി സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ വേണ്ടത് ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും തലശ്ശേരി നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ഒന്നും പറയുന്നില്ല . അതുകൊണ്ടുതന്നെ രാജ് കബീറിന്റെയും ഭാര്യയുടെ അനുഭവം പല സ്ഥാപനങ്ങളിലും ഇനിയുംആവർത്തിച്ചേക്കാംഎന്നാണ്ഞങ്ങൾ ഭയപ്പെടുന്നത്. ആയതിനാൽചെറുകിടസംരംഭകരെ തളർത്തുന്ന വിധത്തിൽ പെരുമാറിയ തലശ്ശേരി നഗരസഭ അധികൃതക്കെതിരെ നടപടിയെടുക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും ,സാജന്റെ ആത്മഹത്യയിൽ നിന്നും രാജ് കബീറിന്റെയും ഭാര്യയുടെയും നാടുവിടലിൽ നിന്നുമെങ്കിലും പാഠം പഠിച്ച് തങ്ങളുടെ സഖാക്കൾ നേതൃത്വം നൽകുന്ന ഭരണ സമിതികൾ ജനങ്ങളോട് നീതി പുലർത്താൻ സി.പി.എം നേതൃത്വം നിർദ്ദേശം നൽകണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **സിപിഎം ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിക്ഷേപകരെയും വ്യവസായികളെയും വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി ആരോപിച്ചു. ഇതിനു ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ തലശ്ശേരിയിൽ ഉണ്ടായിരിക്കുന്നത് . ഫർണിച്ചർ നിർമ്മാണ യൂണിറ്റ് ഉടമ രാജ് കബീറിനും ഭാര്യ ദീപയ്ക്കും നാടുവിടേണ്ടി വന്നത് സിപിഎം ഭരണത്തിലിരിക്കുന്ന തലശ്ശേരി നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പീഡനം മൂലമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് വീമ്പിളക്കുന്ന ഇടതുപക്ഷ ഭരണക്കാർ ആ വാദം തിരുത്തണമെന്ന് കരീം ചേലേരിആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ തന്നെ ആന്തൂരിൽ അധികാരികളുടെ നിരന്തര പീഡനം സഹിക്കവയ്യാതെ സാജൻ എന്ന പ്രവാസി ആത്മഹത്യ ചെയ്യേണ്ടി വന്ന സ്ഥിതി കേരളമാകെ ചർച്ച ചെയ്യപ്പെട്ടതാണ് . എന്നിട്ടും നിലപാട് തിരുത്തില്ലെന്നസിപിഎം രാഷ്ട്രീയത്തിന്റെ മറ്റൊരുഉദാഹരണമാണ്ഇപ്പോൾതലശ്ശേരിയിൽഉണ്ടായിരിക്കുന്നത്. തലശ്ശേരി നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായനിഷേധാത്മക നിലപാട് മൂലമാണ് രാജ് കബീറും ഭാര്യയും നാടുവിടേണ്ടിവന്നത് . തങ്ങളുടെ ഫർണ്ണിച്ചർ സ്ഥാപനം തുറന്നു പ്രവർത്തിക്കാനാവശ്യമായ സഹായം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇവർ പലതവണ നഗരസഭ ചെയർമാനെയും വൈസ്ചെയർമാനെയുംമറ്റുംകണ്ടുഅപേക്ഷിച്ചിരുന്നുവെങ്കിലും ഇവർക്ക് നീതി ലഭിച്ചില്ലെന്നാണ് ഇവർ തന്നെ വാട്സ്ആപ്പ് സന്ദേശംവഴിവ്യക്തമാക്കിയിട്ടുള്ളത്. സ്ഥലം കയ്യേറിയതിന് ചുമത്തിയ ഭാരിച്ച പിഴതവണകളായി അടക്കാൻ ഹൈക്കോടതി അനുവദിനൽകിയിട്ടും നഗരസഭയിലെ ഏമാന്മാർ കനിഞ്ഞില്ല എന്നാണ് ഇവർ വാട്സാപ്പിലൂടെ അറിയിച്ചത്. ആദ്യ തവണ അടക്കാൻ പോയപ്പോൾ രാജ് കബീറിനെ നഗരസഭ ഉദ്യോഗസ്ഥന്മാർ അപമാനിച്ചു വിടുകയാണ് ചെയ്യുകയുണ്ടായത് . ഏത് നിയമത്തിനും മുകളിലാണ് ഞങ്ങൾ എന്ന ദാഷ്ഠ്യമാണ് സിപിഎം ഭരിക്കുന്ന മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കണ്ടുവരുന്നത്. ജനങ്ങളെ അവർ വെല്ലുവിളിക്കുകയാണ് .അധികാരവികേന്ദ്രീകരണം നടപ്പിലാക്കി എന്ന് അട്ടഹസിക്കുന്ന ഇവർ അതിന്റെ അന്തസത്തയെ ചോദ്യംചെയ്യുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് .ഈ പ്രശ്നത്തിൽ മറുപടി പറയേണ്ട വ്യവസായ മന്ത്രി സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ വേണ്ടത് ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും തലശ്ശേരി നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ഒന്നും പറയുന്നില്ല . അതുകൊണ്ടുതന്നെ രാജ് കബീറിന്റെയും ഭാര്യയുടെ അനുഭവം പല സ്ഥാപനങ്ങളിലും ഇനിയുംആവർത്തിച്ചേക്കാംഎന്നാണ്ഞങ്ങൾ ഭയപ്പെടുന്നത്. ആയതിനാൽചെറുകിടസംരംഭകരെ തളർത്തുന്ന വിധത്തിൽ പെരുമാറിയ തലശ്ശേരി നഗരസഭ അധികൃതക്കെതിരെ നടപടിയെടുക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും ,സാജന്റെ ആത്മഹത്യയിൽ നിന്നും രാജ് കബീറിന്റെയും ഭാര്യയുടെയും നാടുവിടലിൽ നിന്നുമെങ്കിലും പാഠം പഠിച്ച് തങ്ങളുടെ സഖാക്കൾ നേതൃത്വം നൽകുന്ന ഭരണ സമിതികൾ ജനങ്ങളോട് നീതി പുലർത്താൻ സി.പി.എം നേതൃത്വം നിർദ്ദേശം നൽകണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64365/abdul-kareem-chelery)