---
title: "‘ജീപ്പിന് പിറകിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സാഹസിക യാത്ര’; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്"
english_title: "action of mvd"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64362/action-of-mvd"
published_at: "2022-08-26T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308e8929f0b0_vac.jpg"
keywords: []
---

# ‘ജീപ്പിന് പിറകിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സാഹസിക യാത്ര’; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

> **Lead Summary:** ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസികമായി നിർത്തി കൊണ്ടുപോയ സംഭവത്തിൽ വാഹനം മോട്ടോർ വെഹിക്കിൾ വിഭാഗം കസ്റ്റഡിയിൽ എടുത്തു.വയനാട് അമ്പലവയലിലാണ് സംഭവം .വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് അറിയിച്ചു. ഇന്നലെ സ്കൂൾ വിട്ട് പോകുന്ന വിദ്യാർത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലിൽ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തിൽ ജീപ്പിൽ സാഹസിക യാത്ര ചെയ്യാൻ അനുവദിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.

## Article Content

ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസികമായി നിർത്തി കൊണ്ടുപോയ സംഭവത്തിൽ വാഹനം മോട്ടോർ വെഹിക്കിൾ വിഭാഗം കസ്റ്റഡിയിൽ എടുത്തു.വയനാട് അമ്പലവയലിലാണ് സംഭവം .വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് അറിയിച്ചു. ഇന്നലെ സ്കൂൾ വിട്ട് പോകുന്ന വിദ്യാർത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലിൽ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തിൽ ജീപ്പിൽ സാഹസിക യാത്ര ചെയ്യാൻ അനുവദിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64362/action-of-mvd)