---
title: "പ്ലാസ്റ്റിക് നിരോധനം, ലൈസൻസ്; പരിശോധനകൾ ശക്തമാക്കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് "
english_title: "kalyassery panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64358/kalyassery-panchayath"
published_at: "2022-08-26T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308e75c0a876_vac.jpg"
keywords: []
---

# പ്ലാസ്റ്റിക് നിരോധനം, ലൈസൻസ്; പരിശോധനകൾ ശക്തമാക്കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് 

> **Lead Summary:** ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കിയ സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വ്യാപാര കേന്ദ്രങ്ങളിൽ പഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയതും , യഥാസമയം ലൈസൻസ് പുതുക്കാത്തതും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് എതിരെ നോട്ടീസ് നല്‍കുകയും 28000/-രൂപ പിഴ ചുമത്തുകയും ചെയ്തു .അസിസ്റ്റന്റ് സെക്രട്ടറി. ശ്രീമതി ശ്രീജയ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ രാജീവൻ. എന്നിവരുടെ നേതൃത്വത്തിൽ ജൂ. ഹെൽത്ത് ഇൻസ്‌പെക്ടർ ലാവണ്യ,പഞ്ചായത്ത്‌ ജീവനക്കാരായ ദീപ, രജീഷ്, അമൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. . വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും തുടര്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ കനത്ത പിഴ ഈടാക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി.

## Article Content

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കിയ സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വ്യാപാര കേന്ദ്രങ്ങളിൽ പഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയതും , യഥാസമയം ലൈസൻസ് പുതുക്കാത്തതും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് എതിരെ നോട്ടീസ് നല്‍കുകയും 28000/-രൂപ പിഴ ചുമത്തുകയും ചെയ്തു .അസിസ്റ്റന്റ് സെക്രട്ടറി. ശ്രീമതി ശ്രീജയ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ രാജീവൻ. എന്നിവരുടെ നേതൃത്വത്തിൽ ജൂ. ഹെൽത്ത് ഇൻസ്‌പെക്ടർ ലാവണ്യ,പഞ്ചായത്ത്‌ ജീവനക്കാരായ ദീപ, രജീഷ്, അമൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. . വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും തുടര്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ കനത്ത പിഴ ഈടാക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64358/kalyassery-panchayath)