---
title: "കണ്ണൂർ മെഡിക്കൽ കോളേജ് നവീകരിച്ച ആശുപതി വാർഡുകൾ നാടിന് സമർപ്പിച്ചു"
english_title: "kannur medical college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64354/kannur-medical-college"
published_at: "2022-08-26T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308e4d1d775f_vac.jpg"
keywords: []
---

# കണ്ണൂർ മെഡിക്കൽ കോളേജ് നവീകരിച്ച ആശുപതി വാർഡുകൾ നാടിന് സമർപ്പിച്ചു

> **Lead Summary:** കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ നവീകരിച്ച ഏഴാം നിലയിലെ വാർഡുകൾ നാടിന് സമർപ്പിച്ചു. രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങിൽ എം വിജിൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ എസ് അജിത്ത്, വൈസ് പ്രിൻസിപ്പാൾ ഡോ എസ് രാജീവ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ഡി കെ മനോജ്‌, ആർ. എം. ഒ ഡോ എസ് എം സരിൻ, എ. ആർ. എം. ഒ ഡോ മനോജ്‌ കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. 706,707,708,709 ബ്ലോക്കുകളിലെ സ്‌പെഷ്യൽ-ജനറൽ വാർഡുകളാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കി തുറന്നുകൊടുത്തത്. പുതിയ വാർഡുകളിൽ 100 പേർക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ രോഗിയുടേയും ബെഡിന് സമീപംതന്നെ, ചികിത്സയുടെ ഭാഗമായി ആവശ്യമെങ്കിൽ ഓക്‌സിജൻ ഉൾപ്പടെ വാർഡിൽ നിന്ന് ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്. മുഴുവൻ വാർഡുകളിലെയും നവീകരണ പ്രവൃത്തികളും മെഡിക്കൽ കോളേജ് റോഡുകളുടെ അറ്റകുറ്റ പ്രവർത്തികളും അടിയന്തിരമായി പൂർത്തിയാക്കണമെന്ന് തുടർന്ന് നടന്ന യോഗത്തിൽ വാപ്കോസ് പ്രതിനിധികൾക്ക് എം. എൽ.എ നിർദ്ദേശം നൽകി. ആശുപത്രി കെട്ടിടത്തിന്റെ പുറത്തേയും അകത്തേയുമുള്ള പെയിന്റിംഗ്, വാർഡ് നവീകരണം, ശുചിമുറികൾ മാറ്റിപ്പണിയൽ, ഇലക്ട്രിക്ക് പ്രവൃത്തികൾ അഗ്നിശമന സുരക്ഷാ സംവിധാന ങ്ങ ളുടെ നവീകരണം, മെഡിക്കൽ കോളേജ് കോം പൗണ്ടിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, ശീതീകരണ സംവിധാനം നവീകരിക്കൽ, നിലവിലുള്ള ലിഫ്റ്റുകളുടെ നവീകരണവും പുതുതായി നാല് ലിഫ്റ്റുകൾ സ്ഥാപിക്കലും, നിലവിലുള്ളതിന് പുറമേ 500 കെ.വിയുടെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കൽ, ആശുപത്രി കെട്ടിടത്തിന്റെ റൂഫീംഗ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് ആരോഗ്യമന്ത്രി വീണാജോർജ് പങ്കെടുത്ത യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നത്. ഈ പ്രവൃത്തിയുടെ ഒന്നാംഘട്ടമാണ് ഇപ്പോൾ പൂർത്തിയായി നാടിന് സമർപ്പിച്ചത്.

## Article Content

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ നവീകരിച്ച ഏഴാം നിലയിലെ വാർഡുകൾ നാടിന് സമർപ്പിച്ചു. രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങിൽ എം വിജിൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ എസ് അജിത്ത്, വൈസ് പ്രിൻസിപ്പാൾ ഡോ എസ് രാജീവ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ഡി കെ മനോജ്‌, ആർ. എം. ഒ ഡോ എസ് എം സരിൻ, എ. ആർ. എം. ഒ ഡോ മനോജ്‌ കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. 706,707,708,709 ബ്ലോക്കുകളിലെ സ്‌പെഷ്യൽ-ജനറൽ വാർഡുകളാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കി തുറന്നുകൊടുത്തത്. പുതിയ വാർഡുകളിൽ 100 പേർക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ രോഗിയുടേയും ബെഡിന് സമീപംതന്നെ, ചികിത്സയുടെ ഭാഗമായി ആവശ്യമെങ്കിൽ ഓക്‌സിജൻ ഉൾപ്പടെ വാർഡിൽ നിന്ന് ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്. മുഴുവൻ വാർഡുകളിലെയും നവീകരണ പ്രവൃത്തികളും മെഡിക്കൽ കോളേജ് റോഡുകളുടെ അറ്റകുറ്റ പ്രവർത്തികളും അടിയന്തിരമായി പൂർത്തിയാക്കണമെന്ന് തുടർന്ന് നടന്ന യോഗത്തിൽ വാപ്കോസ് പ്രതിനിധികൾക്ക് എം. എൽ.എ നിർദ്ദേശം നൽകി. ആശുപത്രി കെട്ടിടത്തിന്റെ പുറത്തേയും അകത്തേയുമുള്ള പെയിന്റിംഗ്, വാർഡ് നവീകരണം, ശുചിമുറികൾ മാറ്റിപ്പണിയൽ, ഇലക്ട്രിക്ക് പ്രവൃത്തികൾ അഗ്നിശമന സുരക്ഷാ സംവിധാന ങ്ങ ളുടെ നവീകരണം, മെഡിക്കൽ കോളേജ് കോം പൗണ്ടിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, ശീതീകരണ സംവിധാനം നവീകരിക്കൽ, നിലവിലുള്ള ലിഫ്റ്റുകളുടെ നവീകരണവും പുതുതായി നാല് ലിഫ്റ്റുകൾ സ്ഥാപിക്കലും, നിലവിലുള്ളതിന് പുറമേ 500 കെ.വിയുടെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കൽ, ആശുപത്രി കെട്ടിടത്തിന്റെ റൂഫീംഗ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് ആരോഗ്യമന്ത്രി വീണാജോർജ് പങ്കെടുത്ത യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നത്. ഈ പ്രവൃത്തിയുടെ ഒന്നാംഘട്ടമാണ് ഇപ്പോൾ പൂർത്തിയായി നാടിന് സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64354/kannur-medical-college)