---
title: "വ്യവസായത്തിന് നഗരസഭ പൂട്ടിട്ടതോടെ തലശേരിയില്‍ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി"
english_title: "enterpreneurs missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64269/enterpreneurs-missing-case"
published_at: "2022-08-26T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63088128dea0d_vac.jpg"
keywords: []
---

# വ്യവസായത്തിന് നഗരസഭ പൂട്ടിട്ടതോടെ തലശേരിയില്‍ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി

> **Lead Summary:** **കണ്ണൂര്‍: **തലശ്ശേരിയില്‍ നിന്ന് കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനിലുണ്ടെന്ന് ഇന്നലെ രാത്രി തന്നെ പോലീസ് മനസിലാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ പത്ത് മണിയോടെ കോയമ്പത്തൂരില്‍ നിന്ന് തലശ്ശേരിയില്‍ എത്തിക്കും. തലശ്ശേരിയില്‍ ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തിന് സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കാണാതാകുന്നത്.

## Article Content

**കണ്ണൂര്‍: **തലശ്ശേരിയില്‍ നിന്ന് കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനിലുണ്ടെന്ന് ഇന്നലെ രാത്രി തന്നെ പോലീസ് മനസിലാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ പത്ത് മണിയോടെ കോയമ്പത്തൂരില്‍ നിന്ന് തലശ്ശേരിയില്‍ എത്തിക്കും. തലശ്ശേരിയില്‍ ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തിന് സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കാണാതാകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64269/enterpreneurs-missing-case)