---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് :നവീകരിച്ച ആശുപതി വാർഡുകൾ വെള്ളിയാഴ്ച നാടിന് സമർപ്പിക്കും"
english_title: "kannur medical college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64129/kannur-medical-college"
published_at: "2022-08-25T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63078d4870288_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് :നവീകരിച്ച ആശുപതി വാർഡുകൾ വെള്ളിയാഴ്ച നാടിന് സമർപ്പിക്കും

> **Lead Summary:** കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാം ഘട്ടം പൂർത്തിയായതായി ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. 706,707,708,709 ബ്ലോക്കുകളിലെ സ്‌പെഷ്യൽ-ജനറൽ വാർഡുകളിലെ നവീകരണ പ്രവൃത്തിയാണ് പൂർത്തി യായത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങിൽ എം വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ എസ് അജിത്ത് അധ്യക്ഷനായിരിക്കും. നവീകരിച്ച് തുറക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ വാർഡുകളിൽ 100 പേർക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ രോഗിയുടേയും ബെഡിന് സമീപംതന്നെ, ചികിത്സയുടെ ഭാഗമായി ആവശ്യമെങ്കിൽ ഓക്‌സിജൻ ഉൾപ്പടെ വാർഡിൽ നിന്ന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ പുറത്തേയും അകത്തേയുമുള്ള പെയിന്റിംഗ്, വാർഡ് നവീകരണം, ശുചിമുറികൾ മാറ്റിപ്പണിയൽ, ഇലക്ട്രിക്ക് പ്രവൃത്തികൾ, അഗ്നിശമന സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം, മെഡിക്കൽ കോളേജ് കോംപൗണ്ടിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, ശീതീകരണ സംവിധാനം നവീകരിക്കൽ, നിലവിലുള്ള ലിഫ്റ്റുകളുടെ നവീകരണവും പുതുതായി നാല് ലിഫ്റ്റുകൾ സ്ഥാപിക്കലും, നിലവിലുള്ളതിന് പുറമേ 500 കെ.വിയുടെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കൽ, ആശുപത്രി കെട്ടിടത്തിന്റെ റൂഫീംഗ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് ആരോഗ്യമന്ത്രി വീണാജോർജ് പങ്കെടുത്ത യോഗത്തിൽ നേരത്തെ തീരുമാനിച്ചത്. ഏഴാം നിലയിലെ നവീകരണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് പ്രവൃത്തിസ്ഥലം സന്ദർശിച്ചും കിഫ്ബി-പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലും എം.വിജിൻ എം.എൽ.എ യും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ പ്രവൃത്തികളുടെ ഒന്നാംഘട്ടമാണ് ഇപ്പോൾ പൂർത്തിയായി നാടിന് സമർപ്പിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

## Article Content

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാം ഘട്ടം പൂർത്തിയായതായി ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. 706,707,708,709 ബ്ലോക്കുകളിലെ സ്‌പെഷ്യൽ-ജനറൽ വാർഡുകളിലെ നവീകരണ പ്രവൃത്തിയാണ് പൂർത്തി യായത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങിൽ എം വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ എസ് അജിത്ത് അധ്യക്ഷനായിരിക്കും. നവീകരിച്ച് തുറക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ വാർഡുകളിൽ 100 പേർക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ രോഗിയുടേയും ബെഡിന് സമീപംതന്നെ, ചികിത്സയുടെ ഭാഗമായി ആവശ്യമെങ്കിൽ ഓക്‌സിജൻ ഉൾപ്പടെ വാർഡിൽ നിന്ന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ പുറത്തേയും അകത്തേയുമുള്ള പെയിന്റിംഗ്, വാർഡ് നവീകരണം, ശുചിമുറികൾ മാറ്റിപ്പണിയൽ, ഇലക്ട്രിക്ക് പ്രവൃത്തികൾ, അഗ്നിശമന സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം, മെഡിക്കൽ കോളേജ് കോംപൗണ്ടിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, ശീതീകരണ സംവിധാനം നവീകരിക്കൽ, നിലവിലുള്ള ലിഫ്റ്റുകളുടെ നവീകരണവും പുതുതായി നാല് ലിഫ്റ്റുകൾ സ്ഥാപിക്കലും, നിലവിലുള്ളതിന് പുറമേ 500 കെ.വിയുടെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കൽ, ആശുപത്രി കെട്ടിടത്തിന്റെ റൂഫീംഗ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് ആരോഗ്യമന്ത്രി വീണാജോർജ് പങ്കെടുത്ത യോഗത്തിൽ നേരത്തെ തീരുമാനിച്ചത്. ഏഴാം നിലയിലെ നവീകരണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് പ്രവൃത്തിസ്ഥലം സന്ദർശിച്ചും കിഫ്ബി-പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലും എം.വിജിൻ എം.എൽ.എ യും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ പ്രവൃത്തികളുടെ ഒന്നാംഘട്ടമാണ് ഇപ്പോൾ പൂർത്തിയായി നാടിന് സമർപ്പിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64129/kannur-medical-college)